യു.എ.ഇയോട് സ്നേഹം പ്രകടിപ്പിക്കാൻ പ്രത്യേക ബൂത്ത്
text_fieldsദുബൈ എയർപോർട്ട് ടെർമിനൽ മൂന്നിലെ ‘ലവ് എമിറേറ്റ്സ്’ ജി.ഡി.ആർ.എഫ്.എ മേധാവി
ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സന്ദർശിക്കുന്നു
ദുബൈ: ‘ലൗ എമിറേറ്റ്സ്’ സംരംഭത്തിന്റെ ഭാഗമായി ദുബൈ എയർപോർട്ട് ടെർമിനൽ മൂന്നിൽ പ്രത്യേക ബൂത്ത് സജ്ജമാക്കി താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും യു.എ.ഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇക്കഴിഞ്ഞ ദേശീയ ദിനത്തിലാണ് ജി.ഡി.ആർ.എഫ്.എ ‘ലൗ എമിറേറ്റ്സ്’ എന്ന സംരംഭം ആരംഭിച്ചത്. ഇമാറാത്തിനോടുള്ള സ്നേഹം ഏറ്റവും മനോഹരമായ വാക്കുകൾ കൊണ്ട് പ്രകടമാക്കാൻ അവസരം ഒരുക്കിയ ഈ ബൂത്തിൽ കാഴ്ചക്കാർക്ക് എമിറേറ്റ്സിന്റെ പ്രധാന ലാൻഡ് മാർക്കുകളിലൂടെയുള്ള ഒരു വെർച്വൽ റിയാലിറ്റി സന്ദർശന അനുഭവം സമ്മാനിക്കും.
ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ബൂത്ത് സന്ദർശിച്ചു. പൊതുജനങ്ങൾക്ക് ജി.ഡി.ആർ.എഫ്.എ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും സംരംഭത്തിന്റെ ഭാഗമാകാൻ അവസരമുണ്ട്.
‘ലവ് യു.എ.ഇ’ സംരംഭം യു.എ.ഇയുടെ പ്രധാന സവിശേഷതകൾ എടുത്തുകാണിക്കും. അതോടൊപ്പം ലോകമെമ്പാടുമുള്ള സന്ദർശകർക്ക് യു.എ.ഇയോടുള്ള സ്നേഹം ക്രിയാത്മകമായും നൂതനമായും പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നുവെന്നതായും ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

