Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലെ...

അബൂദബിയിലെ തടവുകാര്‍ക്ക് പ്രത്യേക താമസസൗകര്യം; ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് പുതിയ ഉത്തരവിറക്കി

text_fields
bookmark_border
അബൂദബിയിലെ തടവുകാര്‍ക്ക് പ്രത്യേക താമസസൗകര്യം; ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് പുതിയ ഉത്തരവിറക്കി
cancel

അബൂദബി: അബൂദബിയിലെ ശിക്ഷാ-റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലെ തടവുകാര്‍ക്ക് പ്രത്യേക താമസസൗകര്യം അനുവദിക്കുന്നതിനുള്ള നയങ്ങളും വ്യവസ്ഥകളും നിയന്ത്രണങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യന്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ് യാന്‍, അബൂദബി പ്രസിഡന്‍ഷ്യന്‍ കോടതി ചെയര്‍മാന്‍ എന്ന നിലയിലാണ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്.

മാനുഷിക പരിഗണനകള്‍ക്കും മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനൊപ്പം തടവുകാര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് മേഖലയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സമഗ്രമായ റഗുലേറ്ററി നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

തടവുകാരുടെ പുനരധിവാസത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ പുതിയ നയം സഹായിക്കും. കൂടുതല്‍ പുനരധിവാസ പിന്തുണ ആവശ്യമുള്ള തടവുകാര്‍ക്ക് പ്രത്യേക പരിചരണം നല്‍കാനും ശിക്ഷാകാലയളവ് സ്വയം വികസനത്തിനും നവീകരണത്തിനുമായി ഉപയോഗിക്കാനും ഇത് വഴിയൊരുക്കും.

ലഘുവായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും സാമ്പത്തിക ബാധ്യത കേസുകളില്‍ ജയിലിലായവര്‍ക്കും ഈ പ്രത്യേക താമസസൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്. അതേസമയം, പൊതുതാത്പര്യം മുന്‍നിര്‍ത്തി അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കറക്ഷണല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ പോളിസി കമ്മിറ്റി ചെയര്‍മാന്റെ പ്രത്യേക അനുമതിയോടെ ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ട തടവുകാര്‍ക്കും ഈ ഇളവുകള്‍ അനുവദിക്കാന്‍ പുതിയ ഉത്തരവ് അധികാരം നല്‍കു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Special accommodation for prisoners in Abu Dhabi; Sheikh Mansour bin Zayed issues new decree
Next Story