Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ സ്കൂളുകൾ എസ്.പി.ഇ.എ സന്ദർശിക്കും
text_fieldsbookmark_border
ഷാർജ: പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ പരിശോധനകൾ നടത്താൻ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) തീരുമാനിച്ചു.
അതോറിറ്റി അധ്യക്ഷ മുഹദ്ദിത അൽ ഹാഷിമി, ഡയറക്ടർ അലി അൽ ഹൊസാനി, അഡ്മിനിസ്ട്രേറ്റിവ് അംഗങ്ങൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് സ്കൂൾ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും കാണുകയും വിവിധ ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്യുക.
സുസ്ഥിരവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് സ്കൂൾ സന്ദർശനമെന്ന് പ്രതിനിധി സംഘം അറിയിച്ചു.
Next Story

