സ്പാർട്ടൻ ലോക ചാമ്പ്യൻഷിപ് ഡിസംബർ എട്ടു മുതൽ അബൂദബിയിൽ
text_fieldsദുബൈ: സ്പാർട്ടൻ ലോക ചാമ്പ്യൻഷിപ് ഡിസംബർ എട്ടു മുതൽ പത്തുവരെ അബൂദബിയിൽ നടക്കും. ലോകോത്തര അത്ലറ്റുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന് ഇത് രണ്ടാം തവണയാണ് അബൂദബി ആതിഥ്യം വഹിക്കുന്നത്. അബൂദബിയിലെ അൽവത്ബ മരുഭൂമിയിലാണ് ചാമ്പ്യൻഷിപ് നടക്കുക. 75 രാജ്യങ്ങളിൽനിന്ന് 5000 പുരുഷ, വനിത അത്ലറ്റുകൾ മത്സരങ്ങളിൽ മാറ്റുരക്കുമെന്ന് സംഘാടകരായ അബൂദബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.
2021 എഡിഷന്റെ വിജയമാണ് സ്പാർട്ടൻ ലോക ചാമ്പ്യൻഷിപ് വീണ്ടും അബൂദബിയിൽ സംഘടിപ്പിക്കാൻ കാരണമെന്ന് കൗൺസിൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അമേരിക്കക്കു പുറത്ത് സ്പാർട്ടൻ വേൾഡ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കഴിഞ്ഞവർഷം ആദ്യം തിരഞ്ഞെടുത്തത് അബൂദബിയെയാണ്. ഡിസംബർ എട്ടിന് തുടങ്ങുന്ന മത്സരങ്ങളിലെ ഫൈനലിസ്റ്റുകൾ ഒമ്പതിന് നടക്കുന്ന മത്സരങ്ങളിൽ ഏറ്റുമുട്ടും. ഡിസംബർ പത്തിനാണ് ടീം മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

