Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശ...

ബഹിരാകാശ നടത്തം;നാസയുടെ യാത്രികരെ സഹായിക്കാൻ അൽ നിയാദി

text_fields
bookmark_border
Al Niadi
cancel
camera_alt

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ സഹപ്രവർത്തകർക്കൊപ്പം സുൽത്താൻ അൽ ​നിയാദി

ദുബൈ: ബഹിരാകാശ നടത്തത്തിൽ നാസയുടെ രണ്ട്​ സഞ്ചാരികൾക്ക്​ മാർഗ നിർദേശം നൽകാൻ നിയോഗിതനായി​ യു.എ.ഇയുടെ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നിയാദി. ബഹിരാകാശ ദൗത്യത്തിൽ ഇദ്ദേഹത്തോടൊപ്പമുള്ള അമേരിക്കൻ യാത്രികരായ സ്റ്റീഫൻ ബോവൻ, വൂഡി ഹോബർഗ്​ എന്നിവർക്കാണ്​ സുൽത്താൻ​ അൽ നിയാദി ബഹിരാകാശ നടത്തവുമായി ബന്ധപ്പെട്ട്​ മാർഗ നിർദേശങ്ങൾ നൽകുക. പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായാണ്​ സ്റ്റീഫൻ ബോവനും വൂഡി ഹോബർഗും ബഹിരാകാശ കേന്ദ്രത്തിന്​ പുറത്ത്​​ സഞ്ചരിക്കാൻ ഒരുങ്ങുന്നത്​. ഇക്കഴിഞ്ഞ ഏപ്രിൽ 28ന്, ഏഴ് മണിക്കൂർ മെയിന്റനൻസ് അസൈൻമെന്റിനായി ബോവനോടൊപ്പം സ്​പേസ്​ സ്​റ്റേഷന്​ പുറത്ത് പോയപ്പോൾ, സോളാർ പാനലുകൾ സ്റ്റാപിക്കുന്നതിനായുള്ള പ്രദേശം കണ്ടെത്താൻ അൽ നിയാദി സഹായിച്ചിരുന്നു. ഈ ദൗത്യത്തിലൂടെ അറബ്​ ലോകത്ത്​ ബഹിരാകാശ നടത്തത്തിൽ ഏർപ്പെടുന്ന ആദ്യ ബഹിരാകാശ യാത്രികനായി നിയാദി മാറുകയും ചെയ്തിരുന്നു.

നാസയുടെ ഫ്ലൈറ്റ്​ എൻജീനിയർമാരായ സ്റ്റീഫൻ ബോവനും വൂഡി ഹോബർഗും ബഹിരാകാശ നടത്തത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി നാസയും സ്ഥിരീകരിച്ചു. ​ബഹിരാകാശ നടത്തവും റോബോർട്ടുകളുടെ പിന്തുണക്കായുള്ള നടപടിക്രമങ്ങളും അന്തിമമായി അവലോകനം ചെയ്യുന്നതിന്​ ഫ്ലൈറ്റ്​ എൻജീനീയർ ​ഫ്രാങ്ക്​ റുബിയോ, സുൽത്താൻ അൽ നിയാദി എന്നിവർ ഇവർക്കൊപ്പം ചേർന്നതായും നാസ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpacewalkAl NiadiNASA astronauts
News Summary - Spacewalk; Al Niadi to help NASA astronauts
Next Story