Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശ വാര​ സമാപനം :...

ബഹിരാകാശ വാര​ സമാപനം : ഫിർദൗസ്​ ഓർക്കസ്​ട്ര അരങ്ങേറ്റം ഇന്ന്​

text_fields
bookmark_border
ബഹിരാകാശ വാര​ സമാപനം : ഫിർദൗസ്​ ഓർക്കസ്​ട്ര അരങ്ങേറ്റം ഇന്ന്​
cancel
camera_alt

എ.ആർ. റഹ്​മാൻ

ദുബൈ: എക്​സ്​പോ 2020 ദുബൈയിലെ ശ്രദ്ധേയ സംഗീത പരിപാടിയായ ഫിർദൗസ്​ ഓർക്കസ്​ട്രയുടെ പ്രകടനം ശനിയാഴ്​ച ജൂബിലി പാർക്കിലെ വേദിയിൽ അരങ്ങേറും. ഒരാഴ്​ചയായി നടന്നുവരുന്ന ബഹിരാകാശ വാരാചരണത്തി​െൻറ സമാപനമെന്ന നിലയിലായിരിക്കും ഗ്രാമി അവാർഡ്​ ജേതാവായ എ.ആർ. റഹ്​മാൻ നേതൃ​ത്വം നൽകുന്ന കലാപ്രകടനം അവതരിപ്പിക്കുക. ബഹിരാകാശം പ്രമേയമാകുന്ന ഓർക്കസ്​ട്ര പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്​മാ​െൻറ ഒറിജിനൽ കോമ്പോസിഷനും ഉൾപ്പെടുന്നതാണ്​. രാത്രി ഏഴിനാണ്​ പരിപാടി ആരംഭിക്കുക.

യാസ്​മിന സബ്ബാഹ്​ നേതൃത്വം നൽകുന്ന ഓർക്കസ്​ട്ര സംഘത്തിൽ അറബ്​ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 വനിതകളാണ്​ അണിനിരക്കുന്നത്​.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ബഹിരാകാശ സ്വപ്​നങ്ങളുമായി ബന്ധപ്പെട്ട വിവിധ തീമിലുള്ള അവതരണങ്ങളാണുണ്ടാവുക. അറിയാത്ത ലോകത്തെക്കുറിച്ച്​ അറിയാനുള്ള കൗതുകം ജീവിതത്തി​െൻറ ഭാഗമാണെന്നും ബഹിരാകാശ ദൗത്യങ്ങളിലൂടെ നമ്മൾ നമ്മെ തന്നെയാണ്​ കണ്ടെത്താൻ ശ്രമിക്കുന്നതെന്നും എ.ആർ. റഹ്​മാൻ പറഞ്ഞു. ഒക്ടോബർ 17 മുതൽ ആരംഭിച്ച എക്സ്പോയിലെ ബഹിരാകാശ വാരത്തിൽ ബഹിരാകാശ യാത്രികർ, വിദഗ്​ധർ, ഗവേഷകർ എന്നിവർ വിവിധ ദിവസങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തിരുന്നു. ബഹിരാകാശ ഗവേഷണത്തിലെയും യാത്രകളിലെയും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ വിവിധ രാജ്യങ്ങൾ പ്രദർശിപ്പിക്കുകയും നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടികൾ ഒരുക്കുകയുമുണ്ടായി.

കൂടുതൽ പേർക്ക്​ ഇരിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ പരിപാടി വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ വേദിയിലെത്തേണ്ടിവരും. ആദ്യമെത്തുന്നവർ എന്ന ക്രമത്തിലാണ്​ വേദിയിലേക്ക്​ പ്രവേശനമനുവദിക്കുകയെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AR RahmanFirdaus Orchestra.
News Summary - Space Week Closing: Firdaus Orchestra debuts today
Next Story