കുട്ടികളുടെ ബഹിരാകാശ സ്വപ്നങ്ങൾ പൂവണിയിക്കാൻ െഎഷട്ടിൽ
text_fieldsഅബൂദബി: ബഹിരാകാശ ഗവേഷണരംഗത്തെക്കുറിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ പങ്കുവെക്കാൻ യു.എ.ഇ. സ്പേസ് ഏജൻസി വക ഒാൺ ലൈൻ പോർട്ടൽ. െഎ ഷട്ടിൽ എന്ന് പേരിട്ടിരിക്കുന്ന പോർട്ടൽ സ്പേസ് ഏജൻസിയുടെ അബൂദബിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയും യു.എ.ഇ. സ്പേസ് ഏജൻസി ചെയർമാനുമായ ഡോ.അഹമ്മദ് ബിൽഹൂൽ അൽ ഫലാസിയാണ് പുറത്തിറക്കിയത്.
യഹ്സാറ്റ് 25 ന് വിക്ഷേപിക്കും
അബൂദബി: യു.എ.ഇ വികസിപ്പിച്ചെടുത്ത കൃത്രിമോപഗ്രഹം യഹ്സാറ്റിെൻറ വിക്ഷേപണം ഇൗ മാസം 25 ന് നടക്കുമെന്ന് യു.എ.ഇ സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു. തെക്കേ അമേരിക്കയിലെയും കിഴക്കൻ ആഫ്രിക്കയിലെയും വാർത്താവിനിമയ സംവിധാനങ്ങൾക്ക് വേണ്ടിയാണ് ഇത് വിക്ഷേപിക്കുന്നത്. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കീഴിൽ ഇൗ ഉപഗ്രഹത്തിെൻറ സഹായത്തോടെ ആഫ്രിക്കൻ രാജ്യങ്ങഴിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ലഭ്യമാക്കും. സ്കൂളുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനം സുഗമമാക്കാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു ഉപഗ്രഹമായ ഖലീഫസാറ്റ് ഇൗ വർഷം പകുതിയോടെ വിക്ഷേപിക്കുമെന്നും അേദ്ദഹം പറഞ്ഞു. 2021ൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. നാല് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. ഡോക്ടർമാർ, പൈലറ്റുമാർ, എഞ്ചിനീയർമാർ എന്നിവരടക്കം 2000 പേരാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 60 വയസുവരെ പ്രായമുള്ളവർ ഉെണ്ടന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ മേഖലയിൽ കൂടുതൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത്. വിവിധ തരം മൽസരങ്ങളും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇവയിൽ ജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. കുട്ടികളെ ശാസ്ത്ര, സാേങ്കതിക വിഷയങ്ങളിലും എഞ്ചിനീയറിങ്, കണക്ക് തുടങ്ങിയവയിലും താൽപര്യമുള്ളവരാക്കിത്തീർക്കുകയാണ് ലക്ഷ്യം. ബഹിരാകാശ രംഗത്തേക്ക് കുട്ടികൾക്ക് എത്തിച്ചേരാനുള്ള ഫലപ്രദമായ വഴിയായിരിക്കും െഎപോർട്ടലെന്ന് സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
