Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശക്കുതിപ്പ്​...

ബഹിരാകാശക്കുതിപ്പ്​ നെഞ്ചിലേറ്റി ശാസ്​ത്ര സംഗമം

text_fields
bookmark_border
space celebration
cancel
camera_alt????????? ??? ??????? ???????? ????? ?????????? ???????????? ???????????? ???????? ????????? ????? ????? ??? ????????? ??? ??????? ?? ???????, ????? ?????????? ??? ??????? ?? ??????? ???????

ദുബൈ: ശാസ്​ത്ര സാ​േങ്കതിക മേഖലയിൽ നക്ഷത്രക്കുതിപ്പ്​ നടത്താനൊരുങ്ങുന്ന യു.എ.ഇയുടെ ആവേശവും പ്രതീക്ഷയും നിറഞ്ഞ്​ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സ​െൻററി​​െൻറ ശാസ്​ത്ര സംഗമം. ഇത്തിഹാദ്​ മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന്​ വിദ്യാർഥികളും വീട്ടമ്മമാരുമടങ്ങുന്ന ശാസ്​ത്ര കുതുകികളാണ്​ പങ്കുചേർന്നത്​.

ചടങ്ങിനെത്തിയ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, വിദേശകാര^അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ലാ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരും ജനതയുടെ വർധിത പങ്കാളിത്തത്തിൽ ഏറെ ആഹ്ലാദം കൊണ്ടു.  വിദഗ്​ധർക്കും ശാസ്​ത്രജ്​ഞർക്കുമൊപ്പം ഇത്രയധികം കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇവർ നല്ല നാളെയുടെ പ്രതീക്ഷയും യു.എ.ഇയുടെ ഭാവി രൂപപ്പെടുത്തുന്നവരുമാകുമെന്ന്​ ശൈഖ്​ ഹംദാൻ പറഞ്ഞു. 

മാനവരാശിയുടെ ഗുണകരമായ മുന്നേറ്റത്തിന്​ ബഹിരാകാശ ഗവേഷണം ഉൗർജം പകരുമെന്ന്​ ശൈഖ്​ അബ്​ദുല്ല പറഞ്ഞു. പുതുതായി ചുമതലയേറ്റ ആധുനിക ശാസ്​ത്രകാര്യ മന്ത്രി സാറാ അൽ അമീറി യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തെക്കുറിച്ച്​ വിശദീകരിച്ചു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsspace celebration
News Summary - space celebration
Next Story