യുവജനങ്ങളിൽ ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുണർത്താൻ പദ്ധതി
text_fieldsഅബൂദബി: യുവജനങ്ങളിൽ ബഹിരകാശ പദ്ധതികളെ കുറിച്ചുള്ള താൽപര്യം ഉയർത്താൻ യു.എ.ഇ. സ്പേസ് ഏജൻസിയുടെ പദ്ധതി. ലോകത്ത് തന്നെ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു. ഇതിെൻറ ഭാഗമായി സ്കൂളുകളിലും സർവകാശാലകളിലും സ്പേസ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും തുടങ്ങും. ഇതിന് ആവശ്യമായ ധനസഹായവും ഏജൻസി നൽകും. ബഹിരാകാശ സഞ്ചാരികൾ വിദ്യാലയങ്ങളിൽ ക്ലാസുകൾ എടുക്കും. ഗവേഷണ കേന്ദ്രങ്ങളും വേനൽക്കാല ക്യാമ്പും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
ചില കുട്ടികൾ ബഹിരാകാശ സഞ്ചാരികളാവാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ശുഭകരമായ സൂചനയാണ്. നാല് സമ്മർ ക്യാമ്പുകളാണ് നടത്താനുദ്ദേശിക്കുന്നത്. ഇതിലൊന്ന് ആസ്ട്രേലിയയിലായിരിക്കും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്തേക്ക് യുവജനങ്ങളെ ആകർഷിക്കാൻ നിരവധി പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണ വികസന രംഗങ്ങളിൽ സർവകലാശാലകളുമായി ചേർന്ന് സൗകര്യങ്ങൾ സ്ഥാപിക്കും. നിലവിൽ മൂന്ന് ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നൂറ് ദശലക്ഷം ദിർഹം മുതൽമുടക്കിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ബഹിരാകാശ പഠനത്തിെൻറയും സാറ്റ്ലൈറ്റ് നിർമാണത്തിെൻറയും കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. മിടുക്കരായ കുട്ടികളെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കും. ഇവർക്ക് സ്കോളർഷിപ്പുകളും നൽകും. നാല് സർവകലാശാലകളുമായി ചേർന്നാണ് നിലവിൽ സ്പേസ് ഏജൻസി പ്രവർത്തിക്കുന്നുണ്ട്.
കുട്ടികൾക്ക് സ്പേസ് സയൻസിൽ ബിരുദം നൽകാൻ സർവകലാശാലകളെ പ്രേരിപ്പിക്കുന്നുമുണ്ട്. സാറ്റ്ലൈറ്റുകളുടെ രൂപകൽപന, നിർമാണം, പ്രവർത്തനം എന്നീ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ മികച്ച സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. അടുത്ത വർഷം നടത്താനിരിക്കുന്ന ഉപഗ്രഹ വിക്ഷേപണം വളരെ പ്രധാനപ്പെട്ടതാണ്. മിസിൻസാറ്റ് എന്ന ഇൗ പദ്ധതി രണ്ട് സർവകലാശാലകളുമായി ചേർന്നാണ് നടപ്പാക്കുന്നത്. ഖലീഫ യൂനിവേഴ്സിറ്റി സയൻസ് ടെക്നോളജി ആൻറ് റിസർച്ച്, അമേരിക്കൻ യൂനിവേഴ്സിറ്റി ഒാഫ് റാസൽഖൈമ എന്നിവയാണവ. യു.എ.ഇ. സർവകലാശാലയുമായി ചേർന്ന് പുതിയ ഒരു ബഹിരാകാശ പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത് കരിക്കുലത്തിെൻറ ഭാഗമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
