എസ്.പി. ഹിന്ദുജക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രാർഥന സമ്മേളനം
text_fieldsഅന്തരിച്ച വ്യവസായി എസ്.പി. ഹിന്ദുജക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഹിന്ദുജ കുടുംബം ദുബൈയില്‍ നടത്തിയ പ്രാര്‍ഥന സമ്മേളനം
ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച വ്യവസായി എസ്.പി. ഹിന്ദുജക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഹിന്ദുജ കുടുംബം ദുബൈയില്‍ പ്രാർഥന സമ്മേളനം ഒരുക്കി. ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള 400 പേര് പങ്കെടുത്തു. എസ്.പി. ഹിന്ദുജ പ്രതിഭാശാലിയായ ബിസിനസുകാരനായിരുന്നുവെന്ന് പരിപാടിയില്‍ സംബന്ധിച്ച യു.എ.ഇ സഹിഷ്ണുത-സഹവര്‍ത്തിത്ത കാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആൽ നഹ്യാന് അഭിപ്രായപ്പെട്ടു.
വ്യക്തിബന്ധങ്ങളെ വിലമതിച്ചിരുന്ന അദ്ദേഹം ഊഷ്മള സൗഹൃദങ്ങള്‍ എന്നും നിലനിര്‍ത്തിയെന്നും, യു.എ.ഇയിലടക്കം ലോകമെമ്പാടും വേരുകളുള്ള രാഷ്ട്രാന്തരീയ ബിസിനസ് സമുച്ചയമായി ഹിന്ദുജ ഗ്രൂപ്പിനെ വളര്‍ച്ചയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുജ സഹോദരങ്ങളായ അശോക് ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാനും എം.ഡിയുമായ എം.എ. യൂസുഫലി, ഐ.ടി.എല്‍ കോസ്മോസ് ഗ്രൂപ് ചെയര്മാന് രാം ബക്സാനി, റീഗല്‍ ഗ്രൂപ് ചെയര്മാന് വാസു ഷ്റോഫ്, അല്‍ തമീമി ആന്‍ഡ് കമ്പനി ചെയര്മാന് ഇസ്സാം അല്‍ തമീമി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

