ആൽക്കഹോൾ അടങ്ങിയ സോയാ സോസ് നിരോധിച്ചു
text_fieldsഅബൂദബി: ആൽക്കഹോൾ അടങ്ങിയ സോയാ സോസ് ഇറക്കുമതി യു.എ.ഇ നിരോധിച്ചു. ജപ്പാനിൽ നിന്നുള്ള കിക്കോമാൻ സോയാ സോസിനാണ് കാലാവസ്ഥ മാറ്റ^പരിസ്ഥിതി മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ഇത് രാജ്യത്ത് വിൽക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നിരോധമുണ്ട്. അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനകളിൽ സോസിൽ മദ്യസാന്നിധ്യമുണ്ടെന്ന് വ്യക്തമായി.
ഉൽപന്നത്തിെൻറ പല ബാച്ചുകളിൽപ്പെട്ട സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മദ്യമുണ്ടെന്ന് വ്യക്തമായതോടെ ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള കുപ്പികൾ ഒഴിവാക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജപ്പാനിൽ നിർമിച്ച കിക്കോമാൻ സോയ സോസിനുമാത്രമാണ് നിരോധമെന്നും മറ്റുരാജ്യങ്ങളിൽ ഉൽപാദിപ്പിച്ച കിക്കോമാൻ ഉൽപന്നങ്ങൾക്ക് നടപടി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
