Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്വാഗതം മലയാളമണ്ണിലേക്ക്’ കാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

text_fields
bookmark_border
‘സ്വാഗതം മലയാളമണ്ണിലേക്ക്’ കാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
cancel
camera_alt

സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ ബാങ്കിങ് ഡിപ്പാർട്ട്മെന്റ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ, സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ സോണി എക്ക് ‘സ്വാഗതം മലയാളമണ്ണിലേക്ക്’ കാമ്പയിനിന്റെ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ജോയന്റ് ജനറൽ മാനേജരും എറണാകുളം റീജനൽ ഹെഡുമായ മധു എം, ഇരിഞ്ഞാലക്കുട റീജനൽ ഹെഡ് റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്കരൻ, മാർക്കറ്റിങ് ഹെഡ് രമേഷ് കെ പി എന്നിവർ സമീപം

കൊച്ചി: വേനലവധിക്കാലത്ത് സ്വദേശത്തെത്തുന്ന പ്രവാസി മലയാളികളെ വരവേൽക്കാൻ ‘സ്വാഗതം മലയാളമണ്ണിലേക്ക്’ കാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കേരള ഡയറി, വിവിധ ഇടങ്ങളിൽ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.

കൊച്ചി വിമാനത്താവളവുമായി സഹകരിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഒരു മാസത്തോളമാണ് കാമ്പയിൻ. സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ ബാങ്കിങ് ഡിപ്പാർട്മെന്റ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു.

പ്രവാസികളുടെ എല്ലാവിധ ബാങ്കിങ് ആവശ്യങ്ങൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുഴുവൻ സമയ സേവനം ലഭ്യമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിയാലിൽ നടന്ന ചടങ്ങിൽ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ സോണി എ, ജോയന്റ് ജനറൽ മാനേജരും എറണാകുളം റീജനൽ ഹെഡുമായ മധു എം, ഇരിഞ്ഞാലക്കുട റീജനൽ ഹെഡ് റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്കരൻ, മാർക്കറ്റിങ് ഹെഡ് രമേഷ് കെ.പി എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - South Indian Bank with 'Welcome to Malayalamland' campaign
Next Story