Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദർശകരുടെ പ്രിയ...

സന്ദർശകരുടെ പ്രിയ ഇടമായി സൂഖ്​ അൽ ജുബൈൽ മാറുന്നു

text_fields
bookmark_border
സന്ദർശകരുടെ പ്രിയ ഇടമായി സൂഖ്​ അൽ ജുബൈൽ മാറുന്നു
cancel
camera_alt

സൂഖ്​ അൽ ജുബൈൽ

ഷാർജ: ഷാർജ, അൽ ദൈദ്​, കൽബ എന്നിവിടങ്ങളിലെ സൂഖ്​ അൽ ജുബൈലിൽ ഇക്കഴിഞ്ഞ റമദാനിലും ചെറിയ പെരുന്നാൾ ദിനങ്ങളിലുമായി എത്തിയത്​ ആറേകാൽ ലക്ഷത്തിലധികം സന്ദർശകർ. ഷാർജയിൽ 4,30,000 പേരും അൽ ദൈദിൽ 1,31000 പേരും കൽബയിൽ 68,000 പേരുമാണ്​ സന്ദർശിച്ചത്​. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷയെ പിന്തുണക്കുന്നതിൽ സൂഖിന്‍റെ പങ്ക്​ വെളിപ്പെടുത്തുന്നതാണീ കണക്കുകളെന്ന്​ അധികൃതർ വ്യക്​തമാക്കി.

ഏറ്റവും ആവശ്യമേറിയ സമയങ്ങളിൽ വിതരണ ശൃംഖല നിലനിർത്തിക്കൊണ്ട്​ തന്നെ പുതിയതും വൈവിധ്യമാർന്നതുമായ ഭക്ഷ്യ ഉത്​പന്നങ്ങളുടെ ലഭ്യത മൂന്നിട​ത്തേയും സൂഖ്​ അൽ ജുബൈൽ ഉറപ്പുവരുത്തിയിരുന്നു. ഇത്​ ഉപഭോക്​താക്കൾക്ക്​ സമഗ്രമായ ഷോപ്പിങ്​ അനുഭവം സമ്മാനിക്കാൻ കഴിഞ്ഞു.

സൂഖ്​ അൽ ജുബൈലിൻമേലുള്ള ഉപഭോക്​താക്കളുടെ വിശ്വാസമാണ്​ സന്ദർശകരുടെ അഭൂതപൂർവമായ വർധനവ്​ സൂചിപ്പിക്കുന്നതെന്ന്​ ഷാർജ മാർക്കറ്റ്​സ്​ സീനിയർ മാനേജർ അബ്​ദുല്ല അൽ ശംസി പറഞ്ഞു. ഭക്ഷ്യ സുരക്ഷയെ പിന്തുണക്കുന്ന സംയോജിത സംവിധാനം എന്ന നിലയിൽ സൂഖ്​ അതിന്‍റെ ശക്​തി വർധിപ്പിക്കുന്നത്​ തുടരുകയാണ്​.

സമൂഹത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഷോപ്പിങ്​ അനുഭവം നൽകി കൊണ്ട്​ സുസ്ഥിരമായ വിതരണം, ഉത്​പന്ന നിലവാരം, വിപണി സുസ്ഥിരത എന്നിവ ഉറപ്പാക്കി മാറുന്ന സാഹചര്യങ്ങളോട്​ പ്രതികരിക്കാനുള്ള സൂഖിന്‍റെ കഴിവാണ്​ സന്ദർശകരുടെ എണ്ണം തുടർച്ചയായി വർധിക്കാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitorsSouq Al Jubailfavorite destination
News Summary - Souq Al Jubail is becoming a favorite destination for visitors
Next Story