‘സോൾ ഓഫ് സക്സസ്’: സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsഖുർആൻ പാരായണ പ്രതിഭ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ആദരിക്കുന്നു
ദുബൈ: ശാരീരിക പരിമിതികൾ അതിജീവിച്ച് ഖുർആൻ പാരായണത്തിൽ ലോക റെക്കോഡ് കരസ്ഥമാക്കിയ പതിമൂന്നുകാരൻ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ആദരിച്ചു. യു.എ.ഇ ചാപ്പ്റ്റർ ജീലാനി സ്റ്റഡീസ് സെന്റർ കമ്മിറ്റിയാണ് ആദരവൊരുക്കിയത്. ‘സോൾ ഓഫ് സക്സസ്’സൗഹൃദസംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വളാഞ്ചേരി ശൈഖ് ജീലാനി ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൾ മുഹമ്മദ് അബ്ദുറഹീം മുസ്ല്യാർ വളപുരം മുഹമ്മദ് ഈസക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു. എമിറേറ്റ്സ് ഡെവലപ്മെന്റ് സെന്റർ ചെയർമാനും ഇമാറാത്തി കവിയുമായ ഡോ. അബ്ദുല്ല ബിൻ ഷമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുൽ ഖാദർ അൽ ബുഖാരി കടുങ്ങപ്പുരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശൈഖ് ജീലാനി ഇസ്ലാമിക് അക്കാദമിയിൽ നിന്ന് ഈ വർഷം ബിരുദം കരസ്ഥമാക്കിയ പ്രവാസികളായ രണ്ടു വിദ്യാർഥികളെ ചടങ്ങിൽ മെമന്റോ നൽകി പ്രത്യേകം അനുമോദിച്ചു.
ഇമാം അഹ്മദ് അബ്ദുൽ ഫത്താഹ്, അബ്ദുൽ അസീസ് ഹുദവി പരതക്കാട്, ഹബീബ് ഹുദവി കാരകുന്ന്, ഖമറുൽ ഹുദാ ഹുദവി കാടാമ്പുഴ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് എടപ്പാൾ സ്വാഗതവും യുസഫ് ഹുദവി ഏലംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

