സൂര്യ തേജസിലേക്ക് വഴിമാറി ഷാര്‍ജയിലെ രാതെരുവുകള്
text_fieldsഷാര്‍ജ: സൂര്യന അസ്തമിക്കാത്തയിടമായി മാറുകയാണ് ഷാർജ. പ്രകൃതിയെ കാര്‍ബണ്‍ പ്രസരണത്തില്‍ നിന്ന് രക്ഷിക്കാൻ രാത്രിയിലും സൗരോർജം ഉപയോഗിക്കാനുള്ള വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് ഷാര്‍ജയില്‍ നടക്കുന്നത്. പാലങ്ങളിലും മറ്റും സ്ഥാപിക്കുന്ന പരസ്യ ബോര്ഡുകളിലധികവും സൗരോര്‍ജത്തിലേക്ക് മാറി കഴിഞ്ഞു. പ്രധാനപ്പെട്ട എട്ട് പാലങ്ങളില്‍ സൗരോര്‍ജമാണ് രാവിളക്കായി ഇപ്പോള്‍ തെളിയുന്നത്. 2021ല്‍ രാജ്യത്തെ ഗ്രീന്‍ എനര്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പടവുകളാണ്കയറി കൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശവും പിന്തുണയും ലക്ഷ്യം കൈവരിക്കാന്‍ വേഗംകൂട്ടുന്നതായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയുടെ പ്രോപ്പര്‍ട്ടി ആന്‍ഡ് ഇന്‍വെസ്റ്റ്മെൻറ് മാനേജ്മെൻറ് ഡയറക്ടര്‍ ഖാലിദ് ആല് ഷംസി പറഞ്ഞു.
പ്രകൃതിദത്ത വിഭവങ്ങളുടെ ഉചിതമായ ഉപയോഗത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ വികസനം സാധ്യമാക്കുക ഇതിന്‍െറ ലക്ഷ്യമാണ്. പാരിസ്ഥിതിക സംസ്കാരം സ്ഥാപിക്കുന്നതിനും പരിസ്ഥിതി ഘടകങ്ങളുടെ പ്രാധാന്യം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുക, ഭാവി തലമുറകള്‍ക്കായി ഊര്‍ജ്ജം കരുതി വെക്കുവാനും ഇത് വഴി വെക്കും ഷംസി പറഞ്ഞു. പുനരുത്പാദിത ഊര്‍ജ്ജത്തെ ആശ്രയിക്കുന്നതിലൂടെ വിഭവങ്ങളുടെ ഏറ്റവും ഉചിതമായ ഉപയോഗമാണ് ലഭ്യമാകുന്നത്. മനുഷ്യെൻറ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ, പരിസ്ഥിതി സംരക്ഷിക്കുവാനും പുനരുത്പാദിത ഊര്‍ജ്ജ സ്രോതസുകള്‍ വഴി വെക്കും ഷംസി കൂട്ടി ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
