Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്റ്റാർ സിങ്ങർ യു.എ.ഇ...

സ്റ്റാർ സിങ്ങർ യു.എ.ഇ ടാലന്റ് ഹണ്ട് വിജയിയായി സോണിയ ശ്യാം

text_fields
bookmark_border
സ്റ്റാർ സിങ്ങർ യു.എ.ഇ ടാലന്റ് ഹണ്ട് വിജയിയായി സോണിയ ശ്യാം
cancel
camera_alt

സോണിയ ശ്യാം

ദുബൈ: ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 10 യു.എ.ഇ ടാലന്റ് ഹണ്ടിൽ വിജയിയായി സോണിയ ശ്യാം. യു.എ.ഇയിലെ മികച്ച മലയാളി ഗായകരെ തെരഞ്ഞെടുക്കുന്നതിനുള്ള സ്റ്റാർ സിങ്ങർ പ്രോഗ്രാമിലെ നൂറുകണക്കിന് എൻട്രികളിൽനിന്ന്​ ഓഡിഷനിലൂടെയാണ് തൃശൂർ സ്വദേശിനിയായ സോണിയയെ വിധികർത്താക്കൾ തെരഞ്ഞെടുത്തത്.

വിജയിക്ക് കൊച്ചിയിലേക്കുള്ള യാത്രയും താമസ സൗകര്യവും, സ്റ്റാർ സിങ്ങർ സീസൺ 10 ഷോയിൽ കെ.എസ്. ഹരിശങ്കർ, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാടാനുള്ള അപൂർവ അവസരവുമാണ്​ സമ്മാനം. ‘യു.എ.ഇ.യിൽ നടന്ന ഓഡിഷൻ റൗണ്ടുകൾക്ക് ശേഷം മത്സരത്തിൽ വിജയിച്ച്​ സ്റ്റാർ സിംഗർ സീസൺ 10ലെ വിധികർത്താക്കളുടെയും മത്സരാർഥികളുടെയും മുന്നിൽ പാടാൻ കഴിയുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്’ - ദുബൈയിൽനിന്നുള്ള സോണിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:star singerUAETalent Hunt
News Summary - Sonia Shyam wins Star Singer UAE Talent Hunt
Next Story