‘അവാന്തിക’യിലെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തു
text_fieldsദുബൈ: റിജോയ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ മെജോ കെ. ആന്‍റണി നിർമിച്ച് അനിൽ കെ.സി സംവിധാനം ചെയ്ത ‘അവാന്തിക’ എന്ന ഹ്രസ്വചിത്രത്തിലെ ‘ഗോപാലബാല കേളീ കാലം...’ എന്ന ഗാനം നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. പ്രശസ്ത ചലച്ചിത്രപ്രവർത്തകരായ ഛായാഗ്രാഹകൻ അളഗപ്പൻ, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, നടി മാനസ രാധാകൃഷ്ണൻ, ആർ.ജെ ഫസ്ലു, സംവിധായകൻ റഷീദ് പാറക്കൽ, എഴുത്തുകാരൻ മുരളി എസ്. പനവേലി എന്നിവരുടെ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അനൂജാ നായരുടെ മനോഹരമായ നൃത്താവിഷ്കാരമാണ് ഈ ഗാനത്തിന്‍റെ പ്രത്യേകത. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രേണദേവ് മറ്റത്തോളിയാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് വി.പി. ചന്ദ്രേഷ്, ഈ ഗാനം ആലപിച്ചിരിക്കുന്നത് കലാമണ്ഡലം ദേവിക ജയദേവനാണ്. ഷിജു തോമസിന്‍റെ ഛായാഗ്രഹണം, ജിജോ വർഗീസിന്‍റെ കളർ ഗ്രേഡിങ് എന്നിവയും ഗാനത്തെ ശ്രദ്ധേയമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

