ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അന്തരിച്ചു
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി (39) ലണ്ടനിൽ മരിച്ചതായി ഷാർജ മീഡിയ ഒാഫിസ് അറിയിച്ചു. മൃതദേഹം യു.എ.ഇയിൽ എത്തിക്കുന്ന ദിവസം മുതൽ മൂന്ന് ദിവസം ഒൗദ്യോഗിക ദുഃഖാചരണത്തിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ഉത്തരവിട്ടതായി പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ പതാക പകുതി താഴ്ത്തിക്കെട്ടും.
ശൈഖ് ഖാലിദിെൻറ മൃതദേഹം കൊണ്ടുവരുന്നതും ഖബറടക്കവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാർജ ഭരണാധികാരിയുടെ കാര്യാലയം പറഞ്ഞു. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെയും കുടുംബത്തെയും കാര്യാലയം അനുശോചനമറിയിച്ചു. ഷാർജ നഗരാസൂത്രണ സമിതിയുടെ ചെയർമാനും ബ്രിട്ടീഷ് ഫാഷൻ ലേബലിെൻറ സഹ ഉടയുമായിരുന്നു ശൈഖ് ഖാലിദ്. മൂന്ന് വർഷം കൂടുേമ്പാൾ നടത്തിയിരുന്ന ഷാർജ വാസ്തുശിൽപ പ്രദർശനത്തിന് നേതൃത്വം നൽകിയിരുന്നതും ഇദ്ദേഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
