Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ ഹംദാ​െൻറ തണലായി...

ശൈഖ്​ ഹംദാ​െൻറ തണലായി കൂടെനിന്നൊരാൾ...

text_fields
bookmark_border
ശൈഖ്​ ഹംദാ​െൻറ തണലായി കൂടെനിന്നൊരാൾ...
cancel
camera_alt

ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂമി​നൊപ്പം ഖാദർ ഹാജി 

ദുബൈ: അര നൂറ്റാണ്ടായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിഴലായി കൂടെ നടക്കുന്ന ഒരാളുണ്ട്​ ദുബൈ സബീൽ പാലസിൽ. തൃശൂർ ചാവക്കാട്​ ഒരുമനയൂർ പണിക്കവീട്ടിൽ കുറുപ്പത്ത്​ അബ്​ദുൽ ഖാദർ. ശൈഖ്​ ഹംദാ​െൻറ സന്തതസഹചാരി. ദുബൈ ഉപഭരണാധികാരിയുടെ പുലരികൾ തുടങ്ങുന്നത്​ ഖാദർ ഹാജിയുടെ മുഖം കണ്ടായിരുന്നു. രാവിലെ ഭക്ഷണം വിളമ്പുന്നതും മരുന്നു​ നൽകുന്നതും യാത്രക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നത​ുമെല്ലാം ഖാദർ ഹാജി​. ശൈഖ്​ ഹംദാ​െൻറ കന്തൂറ ഏറ്റുവാങ്ങാൻ അവകാശപ്പെട്ടയാൾ എന്നാണ്​ സുഹൃത്തുക്കൾ അബ്​ദുൽ ഖാദറിനെ കുറിച്ച്​ പറയുന്നത്​. വൈകുന്നേരം തിരിച്ചെത്തിയാൽ കന്തൂറ അഴിച്ച്​ കൈമാറുന്നത്​ ഖാദറിനായിരുന്നു. ശൈഖ്​ ഹംദാ​െൻറ വിയോഗവാർത്തയെ കുറിച്ചുള്ള പ്രതികരണത്തിനായി വിളിച്ചപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു അദ്ദേഹം.

1968ൽ പ്രവാസജീവിതത്തിലേക്ക്​ കാലെടുത്തുവെച്ചതുമുതൽ ശൈഖ്​ ഹംദാനൊപ്പമുണ്ട്​ ഖാദർ ഹാജി. ആദ്യ കാലങ്ങളിൽ ഏതു​ ​യാത്രകളിലും ഒപ്പമുണ്ടായിരുന്നു. ലണ്ടനിലേക്കും മൊറോക്കോയിലേക്കുമെല്ലാം യാ​ത്രക്ക്​ അവസരം ലഭിച്ചത്​ ഇങ്ങനെയാണ്​. കാരുണ്യത്തി​െൻറ പ്രതീകമായിരുന്നു ഹംദാനെന്ന്​ ഖാദർ പറയുന്നു. 'അഭ്യർഥനയുമായെത്തിയ ഒരാളെയും അദ്ദേഹം നിരാശയോടെ മടക്കി അയച്ചിട്ടില്ല. കേരളത്തോടും മലയാളികളോടും എന്തെന്നില്ലാത്ത സ്​നേഹമായിരുന്നു. സഹായങ്ങളുടെ കണക്കെടുത്താൽ എണ്ണിത്തിട്ടപെടുത്താനാവില്ല. എ​െൻറ കുടുംബത്തിന്​ അത്താണിയായത്​ അദ്ദേഹമാണ്​. രണ്ട്​ മക്കൾക്കും വീടുവെച്ചു നൽകി. ആശുപത്രിയിലായപ്പോൾ ചികിത്സ ഏറ്റെടുത്തു. മക്കളെ വിവാഹം ചെയ്​തയച്ചു. ഞങ്ങളെ കൂടെപ്പിറപ്പിനെപ്പോലെ കണ്ട മനുഷ്യനാണ്​ യാത്രയായത്​' -ഖാദർ ഹാജിയുടെ വാക്കുകൾ മുറിയുന്നു.

പാലസിലും മന്ത്രാലയത്തിലുമായി ആയിരക്കണക്കിന്​ മലയാളികൾക്കാണ്​ ജോലിനൽകിയത്​. എല്ലാവർക്കും സൗജന്യ താമസം. കുടുംബവുമായി താമസിക്കുന്നവർക്ക്​ വില്ലകൾ നൽകി. ബാച്​ലേഴ്​സിന്​ സകല സൗകര്യ​ങ്ങളുമുള്ള താമസം. ഭക്ഷണ കാര്യത്തിൽ കാർക്കശ്യമൊന്നുമില്ല. എ​െൻറ കുടുംബാംഗങ്ങളെ സ്വന്തം കുടുംബ​ത്തെപ്പോലെ സ്​നേഹിച്ചിരുന്നു. അദ്ദേഹത്തി​െൻറ പുതിയ വീടിനോടു ചേർന്നാണ്​ ഞങ്ങൾക്കും വില്ലയൊരുക്കിയത്​. വിശ്വാസത്തി​െൻറ കാര്യത്തിൽ വിട്ടുവീഴ്​ചയില്ല. ജോലിയുടെയോ സാമ്പത്തികാവസ്​ഥയുടെയോ പേരിൽ ആരോടും തിരിച്ചു വ്യത്യാസമില്ല. ത​െൻറ സകല സൗഭാഗ്യങ്ങളുടെയും ഉടയോനാണ്​ മൺമറഞ്ഞതെന്നും ഖാദർ ഹാജി പറയുന്നു. മകൻ അബ്​ദുൽ സമദും സഹോദരങ്ങളുടെ മക്കളുമെല്ലാം ഇപ്പോഴും ഇവിടെ ജോലിചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaikh hamdan bin rashid al maktoumkader haji
Next Story