Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ചില വിഭാഗം...

യു.എ.ഇയിൽ ചില വിഭാഗം ജീവനക്കാർക്ക്​ വെള്ളിയാഴ്ച വർക്ക്​ ഫ്രം ഹോമിന്​ അനുമതി

text_fields
bookmark_border
UAE work from home
cancel

ദുബൈ: യു.എ.ഇയിലെ ചില വിഭാഗങ്ങളിൽപെട്ട ഫെഡറൽ ഗവൺമെന്‍റ്​ ജീവനക്കാർക്ക്​ വെള്ളിയാഴ്ചകളിൽ വർക്ക്​ ഫ്രം ഹോമിന്​ അനുമതി. ജോലി സ്ഥലത്ത്​ നിന്ന്​ വളരെ അകലെ താമസിക്കുന്നർക്ക് ഉൾപെടെയാണ്​ വിദൂര ജോലി നിർദേശിച്ചിരിക്കുന്നത്​. ഇന്ന്​ മുതൽ വെള്ളിയാഴ്ച്​കൾ പ്രവൃത്തി ദിനമാക്കുന്ന പശ്​ചാത്തലത്തിലാണ്​ ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്​സസ്​​ നിർദേശം പുറപ്പെടുവിച്ചത്​. അതേസമയം, 70 ശതമാനം ഫെഡറൽ സർക്കാർ ജീവനക്കാരും ഇന്ന്​ മുതൽ വെള്ളിയാഴ്ചകളിൽ ഓഫിസിലെത്തും.

പുതിയ പ്രവൃത്തി ദിനങ്ങളുടെ പശ്​ചാത്തലത്തിൽ വെള്ളിയാഴ്ച ജോലിക്കാർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​. ഡിപ്പാർട്ട്‌മെന്‍റ്​ ഡയറക്ടറുമായും ജോലിസ്ഥലത്തെ എച്ച്.ആർ ഡിപ്പാർട്ട്‌മെന്‍റുമായും ഏകോപിപ്പിച്ചായിരിക്കണം വർക്ക്​ ഫ്രം ഹോം തീരുമാനിക്കേണ്ടത്​. മാനേജരുടെ അനുമതി തേടണം. ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത്​ ആവശ്യമായ ജീവനക്കാർ ഓഫിസിലുണ്ട്​ എന്ന്​ ഉറപ്പാക്കണം. ഓരോ ഓഫിസിലും 70 ശതമാനത്തിൽ കുറയാത്ത ജീവനക്കാർ നേരിട്ട്​ ഹാജരാകണം. വിദൂരമായി ചെയ്യാവുന്ന ജോലികൾ ഏതൊക്കെയാണെന്ന്​ സ്ഥാപനം തെരഞ്ഞെടുക്കണം. ജോലി സ്ഥലത്ത്​ നിന്ന്​ വ​ളരെ അകലെ താമസിക്കുന്നവർക്ക്​ മുൻഗണന നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

ഉച്ചക്ക്​ 12 വരെയായിരിക്കും ജോലി സമയം. സ്കൂളുകൾ ഭൂരിപക്ഷവും രാവിലെ​ 11.30ഓടെ അടക്കും. ഷാർജയിൽ വെള്ളിയാഴ്ച പൂർണ അവധിയായതിനാൽ ഇതൊന്നും എമിറേറ്റിനെ ബാധിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:work from homeUAE Employee
News Summary - Some categories of employees in the UAE were allowed to work from home on Friday
Next Story