മീഡിയവണിന് അൽഐൻ പൗരാവലിയുടെ ഐക്യദാർഢ്യം
text_fieldsമീഡിയവണിന്റെ സംപ്രേഷണ അവകാശം തടസ്സപ്പെടുത്തിയതിനെതിരെ അൽഐൻ പൗരാവലി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം
അൽഐൻ: മീഡിയവണിന്റെ സംപ്രേഷണ അവകാശം തടസ്സപ്പെടുത്തിയതിനെതിരെ അൽഐൻ പൗരാവലി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ അന്യായമായ നടപടി ഇന്ത്യയിലെ മത, രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളുടെയും ജനാധിപത്യ വിശ്വാസികളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെയും ഇന്ത്യൻ നീതിന്യായ സംവിധാനത്തിലൂടെയും മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഡോ. ശശി സ്റ്റീഫൻ, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ, വൈസ് പ്രസിഡന്റ് ഈസ, അൽഐൻ കെ.എം.സി.സി പ്രസിഡന്റ് ശിഹാബുദ്ദീൻ തങ്ങൾ, ലോക കേരള സഭ പ്രതിനിധി ഇ.കെ. സലാം, അൽഐൻ മലയാളി സമാജം പ്രസിഡന്റ് മണികണ്ഠൻ, ഓഡിയോളജിസ്റ്റ് താഹിറ കല്ലുമുറിക്കൽ, അൽഐൻ താരാട്ട് സെക്രട്ടറി റസിയ ഇഫ്തികാർ, ശാലിനി, അൽഐൻ ഇൻകാസ് സെക്രട്ടറി സന്തോഷ് കുമാർ, അൽഐൻ ബ്ലൂസ്റ്റാർ ജനറൽ സെക്രട്ടറി ജാബിർ ബീരാൻ, പി.സി.എഫ് അൽഐൻ ജനറൽ സെക്രറി നാസർ മുതൂർ, വിസ്ഡം അൽഐൻ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ, അൽഐൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്, അൽഐൻ പ്രവാസി ഇന്ത്യ പ്രസിഡന്റ് ജാബിർ മാടമ്പാട്ട്, യൂത്ത്ഇന്ത്യ പ്രതിനിധി തൗഫീഖ് മമ്പാട് തുടങ്ങിയവർ സംസാരിച്ചു. അൽഐനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും സന്നിഹിതരായിരുന്നു. സലീം പൂപ്പലം പരിപാടി നിയന്ത്രിച്ചു. മീഡിയവൺ വ്യൂവേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

