Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജന്മനാടിന്​...

ജന്മനാടിന്​ ഐക്യദാർഢ്യം: നിരാഹാരവുമായി യു.എ.ഇയിലെ ലക്ഷദ്വീപുകാർ

text_fields
bookmark_border
ജന്മനാടിന്​ ഐക്യദാർഢ്യം: നിരാഹാരവുമായി യു.എ.ഇയിലെ ലക്ഷദ്വീപുകാർ
cancel
camera_alt

ജന്മനാടിന്​ പിന്തുണയർപ്പിച്ച്​ നിരാഹാരമനുഷ്​ഠിച്ച യു.എ.ഇയിലെ ലക്ഷദ്വീപുകാർ താമസസ്​ഥലങ്ങളിൽ ​പ്ലക്കാർഡുയർത്തി ഐക്യദാർഡ്യം പ്രകടിപ്പിച്ചപ്പോൾ 

ദുബൈ: ജന്മനാട്​ ആശങ്കയുടെ നടുക്കടലിൽ കഴിയു​േമ്പാൾ അകമഴിഞ്ഞ പിന്തുണയുമായി യു.എ.ഇയിലെ ലക്ഷദ്വീപുകാർ.നാട്ടിൽ നടന്ന 12 മണിക്കൂർ നിരാഹാര സമരത്തിന്​ പിന്തുണയർപ്പിച്ച്​ യു.എ.ഇയിലെ ദ്വീപുകാരും നിരാഹാരം അനുഷ്​ഠിച്ചു. വീടുകളിൽ പ്ലക്കാർഡുയർത്തിയും സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പോസ്​റ്റ്​ ചെയ്​തും അവരുടെ പിന്തുണ നാടിനെ അറിയിച്ചു. സേവ്​ ലക്ഷദ്വീപ്​ എന്ന പ്ലക്കാർഡുയർത്തിയായിരുന്നു ഐക്യദാർഢ്യം.

യു.എ.ഇയിൽ 25ഓളം ലക്ഷദ്വീപുകാരാണുള്ളത്​. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിൽ താമസിക്കുന്ന ദ്വീപുകാർ സേവ്​ ലക്ഷദ്വീപ്​ ഫോറം എന്ന ബാനറിലാണ്​ അണിനിരന്നത്​. യു.എ.ഇയിൽ ദ്വീപുകാർക്ക്​ പ്രത്യേക സംഘടനകളില്ലെങ്കിലും ജന്മനാടി​െൻറ നൊമ്പരം ഇവരും ഏറ്റെടുത്തു. ലക്ഷദ്വീപ്​ ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ്​ കാസിമി​െൻറ സഹോദരിയായ റംല, ഭർത്താവ്​ കുഞ്ഞിസീതി ഉ​ൾപ്പെടെ പ​ങ്കെടുത്തു.

നാളെ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തു​േമ്പാൾ ആ മണ്ണ് അതേപോലെയുണ്ടാകണമെന്നാണ്​ ആഗ്രഹമെന്നും നിലനിൽപിന്​ പോരാടുന്ന ദ്വീപ്​ ജനതക്ക്​ അഭിവാദ്യം അർപ്പിക്കുന്നുവെന്നും റംലയും കുഞ്ഞിസീതിയും വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനിച്ച നാടിനായി പോരടിക്കുന്ന ലക്ഷദ്വീപ്​ നിവാസികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന്​ ആന്ത്രോത്ത്​ ദ്വീപിലെ ഗരീബ്​ നവാസ്​ പറഞ്ഞു.

അഡ്​മിനിസ്​ട്രേറ്ററുടെ കരിനിയമത്തിനെതിരെ നാടിനും നാട്ടുകാർക്കുമൊപ്പം നിൽക്കുന്നുവെന്ന്​ അബൂദബിയിൽ താമസിക്കുന്ന അഗത്തി ദ്വീപുകാരി ഷെഹിദയും മക്കളും പറഞ്ഞു. വികസനത്തി​െൻറ പേരിലുള്ള കുടിയൊഴിപ്പിക്കൽ നിർത്തിവെക്കണമെന്നും ഇവർ പ്ലക്കാർഡുയർത്തി.

ചെറിയ കുട്ടികളും നിരാഹാര സമരത്തിൽ പങ്കാളികളായി.പുതിയ അഡ്​മിനിസ്​ട്രേറ്ററെയും നയങ്ങളും പിൻവലിക്കണമെന്നാണ്​ ഇവരുടെ ഒറ്റക്കെട്ടായ ആ​വശ്യം. നാട്ടിൽ സംഭവിക്കുന്നത്​ ടെലിവിഷനിലൂടെയാണ്​ ദ്വീപുകാർ കൂടുതലും അറിയുന്നത്​. ഇൻറർനെറ്റിന്​ വേഗത കുറഞ്ഞതിനാൽ പലർക്കും വിഡ​ിയോ കോളുകൾപോലും കൃത്യമായി ചെയ്യാൻ കഴിയുന്നില്ല. ഇൻറർനെറ്റ്​ വി​േച്ഛദിക്കുമെ​ന്ന വാർത്തകൾ ആ​ശങ്കയോടെയാണ്​ ഇവർ കേൾക്കുന്നത്​. കേരള ജനതയുടെ പിന്തുണക്ക്​ അകമഴിഞ്ഞ നന്ദിയും ഇവർ പ്രകടിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaveLakshadweep
News Summary - Solidarity for the homeland: Lakshadweep people in the UAE on hunger strike
Next Story