അബൂദബിയിലെ നൂർ സൗരോർജ നിലയം യു.എൻ. സെക്രട്ടറി ജനറൽ വീക്ഷിച്ചു
text_fieldsഅബൂദബി: 32 ലക്ഷത്തിലധികം സൗരോർജ പാനലുകളുള്ള ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ അബൂദബിയിലെ നൂർ സൗരോർജ നിലയം യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ഹെലികോപ്ടറിൽ സഞ്ചരിച്ച് വീക്ഷിച്ചു. കാലാവസ്ഥ സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ ഗുെട്ടറസ് തിങ്കളാഴ്ചയാണ് സൗരോർജ നിലയം നോക്കിക്കണ്ടത്.
അബൂദബിക്കും അൽെഎനിനും ഇടയിലെ സ്വെയ്ഹാനിൽ സ്ഥിതി ചെയ്യുന്ന നൂർ സൗരോർജ നിലയത്തിെൻറ ശേഷി 1177 മെഗാവാട്ടാണ്. പുനരുപയോഗ ഉൗർജോൽപാദനം വർധിപ്പിക്കാനും വൈദ്യുതി ഉൽപാദനത്തിന് പ്രകൃതി വാതകത്തിെൻറ ഉപയോഗം കുറക്കാനും അബൂദബിയെ ഇൗ പദ്ധതി പ്രാപ്തമാക്കും. കാർബൺ ഡയോക്സൈഡ് ബഹിർഗമനം പ്രതിവർഷം പത്ത് ലക്ഷം മെട്രിക് ടൺ കുറക്കാനും ഇതു വഴി സാധിക്കും.
320 കോടി ദിർഹം ചെലവിലാണ് ‘നൂർ അബൂദബി’ സൗരോർജ നിലയം നിർമിച്ചത്. എട്ട് ചതുരശ്ര കിലോമീറ്ററിലായി 32 ലക്ഷം സൗരോർജ പാനലുകളുള്ള പദ്ധതിയിൽനിന്ന് 90000 പേർക്ക് ആവശ്യമായ ഉൗർജം വിതരണം ചെയ്യാൻ സാധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
