നൂറ് വിദ്യാലയങ്ങൾക്ക് സോളാർ മേൽക്കൂര ഒരുക്കാൻ പദ്ധതി
text_fieldsദുബൈ: ദുബൈയിലെ നൂറ് സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതി തയാറാകുന്നു. ദുബൈ സ്കൂൾ പ്രൊജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആർക് ഇറ്റലി എന്ന കമ്പനി ഗ്രീൻ എനർജി ബിസിനസ് കൗൺസിൽ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് സെൻറർ ഫോർ കൾച്ചറൽ അണ്ടർസ്റ്റാൻറിങ് എന്നിവയുടെ സഹകരണത്തോടെയാണ് സോളാർ പാനൽ സ്ഥാപിക്കുന്നത്. ഇതുവരെ 40 സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പദ്ധതി നടപ്പാക്കാനുള്ള പ്രാഥമിക പരിശോധന നടത്തിക്കഴിഞ്ഞു.
അടുത്ത വർഷം ആദ്യം 10 സ്കൂളുകളിൽ സൗജന്യമായി പദ്ധതി നടപ്പാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ഒാരോ സ്കൂളിനും വൈദ്യുതി ചാർജിൽ 20 ശതമാനം കുറവ് വരുത്താൻ കഴിയും. ഉയർന്ന ചിലവാണ് സോളാർ പദ്ധതിക്കുള്ള പ്രധാന ന്യൂനത. 500 കിലോവാട്ട് ഉൽപാദിപ്പിക്കാൻ 20 ലക്ഷം ദിർഹം ചിലവ് വരും. എന്നാൽ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവ് ദുബൈ സ്കൂൾ പ്രൊജക്ട് ആണ് വഹിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണി 20 വർഷത്തേക്ക് ഏറ്റെടുക്കുകയും ചെയ്യും. കരാർ കാലാവധി കഴിയുേമ്പാൾ ഇവ സ്കൂളുകളുടെ സ്വന്തമാകും.സ്കൂളുകളിൽ സ്ഥാപിക്കുന്ന സോളാർ ലാബുകൾ വഴി എത്ര വൈദ്യുതി ഉപയോഗിച്ചുവെന്നും കാർബർ ബഹിർഗമനം എത്ര കുറക്കാൻ കഴിയുമെന്നുമൊക്കെ വിദ്യാർത്ഥികൾക്ക് നേരിട്ട് മനസിലാക്കാൻ കഴിയും.കൂടുതൽ സ്ഥലം ഇതിനായി നീക്കിവെക്കുന്ന സ്കൂളുകൾക്ക് വൈദ്യുതി നിരക്ക് കൂടുതൽ ലാഭിക്കാൻ കഴിയും. 500 കിലോവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാകണമെങ്കിൽ 2000 പാനലുകൾ സ്ഥാപിക്കേണ്ടി വരും. അടുത്ത 20 വർഷത്തിനിടെ 20 മുതൽ 30 വരെ ലക്ഷം ദിർഹം ഒാരോ സ്കൂളിൽ നിന്നും ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
