നാണയ-സ്റ്റാമ്പ് ശേഖരിക്കുന്നവർക്ക് കൂട്ടായ്മ
text_fieldsഉമ്മർ ഫാറൂഖ് കുറ്റിച്ചിറ, കെ.പി.എ. റഫീഖ്
രാമപുരം, റാഫി പേരുമല
ഷാർജ: നാണയങ്ങൾ, സ്റ്റാമ്പുകൾ, കറൻസികൾ, പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്ന യു.എ.ഇയിലെ മലയാളികൾ ചേർന്ന് കേരളപ്പിറവി ദിനത്തിൽ ‘കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ (കെ.പി.പി.എൻ.എ) എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു.
സംഘടന പ്രസിഡന്റ് ഉമ്മർ ഫാറൂഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന കലക്ടറും സംഘടനാ ഉപദേഷ്ടാവുമായ പി.സി. രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. നവംബർ 18ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഷാർജ മെഗാ മാളിൽവെച്ച് പ്രഥമ മുഖാമുഖ യോഗം ചേരാനും തീരുമാനിച്ചു. ഭാരവാഹികളായി ഉമ്മർ ഫാറൂഖ് കുറ്റിച്ചിറ (പ്രസി.), കെ.പി.എ. റഫീഖ് രാമപുരം (ജന. സെക്ര.), റാഫി പേരുമല (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

