'സാമൂഹിക വര്‍ഷം 2025'; റാസല്‍ഖൈമയില്‍ സെമിനാര്‍
text_fieldsറാക് ബംഗ്ലാദേശ് പ്രൈവറ്റ് സ്കൂളില്‍ റാക് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ‘സാമൂഹിക വര്‍ഷം 2025’ ഫോറം ചടങ്ങ്
റാസല്‍ഖൈമ: രാജ്യം പ്രഖ്യാപിച്ച സാമൂഹിക വര്‍ഷാചരണത്തോടനുബന്ധിച്ച് ‘സാമൂഹിക വര്‍ഷം 2025’ ഫോറം സംഘടിപ്പിച്ച് റാക് പൊലീസ്.
ജനസമൂഹങ്ങളുടെ പരസ്പരബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച രാഷ്ട്ര നായകരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പൂര്‍ണ പിന്തുണയര്പ്പിക്കുന്നതായി റാക് പൊലീസ് കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആൻഡ് പ്രിവന്‍സ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഷാലിക് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് സ്കൂള്‍ വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും പങ്കാളിത്തത്തോടെ പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഫോറത്തിന് നേതൃത്വം നല്‍കിയത്.
വ്യത്യസ്ത കമ്യൂണിറ്റികളുമായി സഹകരിച്ച് ‘നിങ്ങളോടൊപ്പം ഞങ്ങളുടെ സമൂഹം സുരക്ഷിതമാണ്’ സന്ദേശവുമായി സാമൂഹിക വര്‍ഷാചരണ പരിപാടികള്‍ തുടരുമെന്ന് കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അബ്ദുല്റഹ്മാന് അല്‍സാബി, കേണല്‍ റാഷിദ് സഈദ് ബല്ഹൂണ് എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ സഹിഷ്ണുത-സഹവര്‍ത്തിത്വ മൂല്യം വര്‍ധിപ്പിക്കുന്നത് സമൂഹ സംരക്ഷണത്തിനും ന്യൂനതയുള്ള പ്രതിഭാസങ്ങളെ ചെറുക്കുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

