'രക്തദാനത്തിലൂടെ നിർവഹിക്കുന്നത് സാമൂഹിക സേവനം'
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയും കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് ദേര നാഇഫിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയവർ
ദുബൈ: രക്തദാനത്തിലൂടെ ഏറ്റവും വലിയ സാമൂഹിക സേവനമാണ് നിർവഹിക്കുന്നതെന്നും രക്തദാനം ജീവന് നിലനിർത്തലിെൻറ ഭാഗമാണെന്നും കാസർകോട് ഡി.സി.സി പ്രസിഡൻറ് ഹകീം കുന്നിൽ. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയും കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് ദേര നാഇഫിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓർഗൈനസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങായി, കെ.പി. അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടനാച്ചേരി, എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസർകോട് ജില്ല പ്രസിഡൻറ് സിദ്ദീഖ് കനിയടുക്കം, ദുബൈ ഇൻകാസ് പ്രതിനിധികളായ നൗഷാദ് കന്യപ്പാടി, ഫിറോസ്, അയ്യൂബ്, കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, സിയാബ് തെരുവത്ത് തുടങ്ങിയവർ പങ്കെടുത്തു.

