സോഷ്യൽ മീഡിയ തട്ടിപ്പ്; 10 ലക്ഷം ദിര്‍ഹം പിഴയും തടവും
text_fieldsഅബൂദബി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ അബൂദബി പബ്ലിക് പ്രോസിക്യൂഷന് രംഗത്ത്. ഇത്തരം തട്ടിപ്പ് 10 ലക്ഷം ദിര്‍ഹം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി.
അമിത ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികളില്‍ ആകൃഷ്ടരായി നിരവധി പേര്‍ക്ക് പണം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ജാഗ്രതപാലിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
സാങ്കേതികവിദ്യയിലധിഷ്ഠിതമായ സാമ്പത്തിക തട്ടിപ്പ് ജയില്‍ ശിക്ഷക്കൊപ്പം കുറഞ്ഞത് രണ്ടരലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.സംശയകരമായ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം അധികൃതരെ അറിയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.

