സോഷ്യല്‍ സെന്റര്‍ ക്രിസ്മസ്-പുതുവത്സരാഘോഷം
text_fieldsകേരള സോഷ്യല്‍ സെൻറര്‍ അബൂദബി സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷം
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ അബൂദബി ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
അബൂദബി സി.എസ്.ഐ ദേവാലയം വികാരി ഫാ. ലാല്‍ജി മലയില്‍ ഫിലിപ്പ് ക്രിസ്മസ് സന്ദേശം നല്കി. കെ.എസ്.സി പ്രസിഡൻറ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കലാവിഭാഗം ചുമതലയുള്ള അബൂബക്കര്‍ അമ്പലത്തു വീട്ടില്‍, വനിത വിഭാഗം കണ്‍വീനർ ജിനി സുജില്‍, ബാലവേദി ജോ. സെക്രട്ടറി ശ്രീനന്ദ ഷോബി, കേരള സോഷ്യല്‍ സെൻറര്‍ വൈസ് പ്രസിഡന്റ് റോയ് ഐ വര്‍ഗീസ്, ആക്ടിങ് ജനറല്‍ സെക്രട്ടറി എസ്. മണിക്കുട്ടന് എന്നിവർ സംസാരിച്ചു. ക്രിസ്മസ് കരോള്‍, തിരുപ്പിറവി, ഘോഷയാത്ര, സംഘഗാനം, നൃത്തം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. നക്ഷത്ര നിര്‍മാണ മത്സരത്തില്‍ സുനില്‍ ഇ.പി, ഗോവർധന് ബിജിത്, ആമി നിഷാം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

