സാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തെ ആദരിച്ചു
text_fieldsസാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തിന് വാഴയൂർ സർവിസ് ഫോറം യു.എ.ഇ കമ്മിറ്റി ഏർപ്പെടുത്തിയ സ്വീകരണം
ദുബൈ: സാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തിന് നാട്ടുകാരുടെ കൂട്ടായ്മയായ വാഴയൂർ സർവിസ് ഫോറം യു.എ.ഇ കമ്മിറ്റിയും അൽമാനിയ ഗ്രൂപ്പും ചേർന്ന് ദുബൈയിൽ സ്നേഹാദരമൊരുക്കി. വാഴയൂർ സർവിസ് ഫോറത്തിന്റെ ഉപഹാരം കമ്മിറ്റി ഭാരവാഹികൾ ചേർന്നു നൽകി. അൽമാനിയ ഗ്രൂപ്പിന്റെ മെമന്റോ മാനേജിങ് ഡയറക്ടർ ഷഫീഖ് അബ്ദുറഹ്മാനും സ്റ്റാഫ് അംഗങ്ങളും സമ്മാനിച്ചു. ഫുഡ് ബൗൾ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ നൗഫൽ കൊട്ടുപാടം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ദിജേഷ് കാരാട് അധ്യക്ഷത വഹിച്ചു. അൽമാനിയ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഫീഖ് അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുഹമ്മദ്, പി.എച്ച്. ഹുസൈൻ, മുജീബ്, റഹ്മത്തുല്ല, ഷക്കീർ എന്നിവർ സംസാരിച്ചു. വാഴയൂർ സർവിസ് ഫോറം പ്രസിഡന്റ് അരവിന്ദ് ഈസ്റ്റ് കാരാട് നന്ദി രേഖപ്പെടുത്തി.
ദുബൈ: നർഗീസ് ബീഗത്തെ എമിറേറ്റ്സ് കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം ഉദ്ഘാടനം നിർവഹിച്ചു. തളിർകല സാംസ്കാരിക കൂട്ടായ്മയുടെ സ്നേഹാദരം ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി സമർപ്പിച്ചു. ചടങ്ങിൽ മലബാർ അടുക്കള കോഓഡിനേറ്റർ മുഹമ്മദ് അലി ചാക്കോത്ത്, അംജദ് മജീദ്, പി.എം. അബ്ദുറഹ്മാൻ, അജിന്റോ ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.
നർഗീസ് ബീഗം മറുപടിപ്രസംഗം നടത്തി. സെപ്റ്റംബർ അവസാന വാരം ദുബൈയിൽ എമിറേറ്റ്സ് മലയാളി കൾചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ കേരള കൾചറൽ അവാർഡ്സ് ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

