‘സോക്കർ ഫെസ്റ്റ് 2026’ ബ്രോഷർ പ്രകാശനം
text_fields‘സോക്കർ ഫെസ്റ്റ് 2026’ ബ്രോഷറിന്‍റെ പ്രകാശനം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു
അബൂദബി: എസ്.എസ്.സി.എ.എ.ഡി ‘സോക്കർ ഫെസ്റ്റ് 2026’ ബ്രോഷറിന്‍റെ പ്രകാശനം കേരളം ഫിഷറീസ് -സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്ന പ്രകാശന ചടങ്ങിൽ അലുംനി വർക്കിങ് ചെയർമാൻ സി.എച്ച്. മുഹമ്മദലി, ജനറൽ സെക്രട്ടറി സി.പി. നൗഫൽ, അലുംനി രക്ഷധികാരികളായ ഐ.ഐ.സി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ഐ.ഐ.സി വർക്കിങ് പ്രസിഡന്‍റ് വി.പി.കെ. അബ്ദുല്ല, കാസിം അബൂബക്കർ, കെ.വി. അഷ്‌റഫ്, റഫീഖ് എസ്.എൽ.പി, അലൂംനി സ്പോർട്സ് വിങ് ജനറൽ കൺവീനർ ഷക്കീർ അഹ്‌മദ്, ഭാരവാഹികളായ വി. സഹീദ്, റാഷിദ് ഹമീദ്, കെ.സി. അഫ്സൽ എന്നിവർ പങ്കെടുത്തു.
സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥി ആയിരുന്നു. അലൂംനി ചെയർമാൻ അജയ് കുമാർ, ട്രഷറർ സൽസബീൽ ഹംസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

