ലോകത്തെ ഏറ്റവും വലിയ മഞ്ഞുപാർക്ക് അബൂദബിയിൽ നിർമിക്കും
text_fieldsഅബൂദബി: 440 കോടി ദിർഹമിെൻറ റീം മാൾ വികസന പദ്ധതിയുടെ ഭാഗമായി 2020 അവസാനത്തോടെ അബൂദബിയിൽ വമ്പൻ മഞ്ഞുപാർക്ക് നിർമിക്കും. ‘സ്നോ അബൂദബി’ എന്ന പേരിലുള്ള പാർക്ക് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാർക്കായിരിക്കും. 38100 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്നോ അബൂദബി ദുബൈ എമിറേറ്റ്സ് മാളിലെ സ്കീ ദുബൈയുടെ നാലിരട്ടിയുണ്ടാകും. 9144 ചതുരശ്രമീറ്ററാണ് സ്കീ ദുബൈയുടെ വിസ്തീർണം. ബിസാർഡ്സ് ബസാർ, സ്നോഫ്ലേക് ഗാർഡൻ, ഫ്ലറീസ് മൗണ്ടൻ എന്നിങ്ങനെ 13 റൈഡുകളും ആകർഷണങ്ങളും പാർക്കിലുണ്ടാകും.
2017 അവസാനത്തിലാണ് റീം മാൾ നിർമാണം തുടങ്ങിയത്. 2020 അവസാനത്തോടെ നിർമാണ] പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 ഭക്ഷ്യശാലകൾ ഉൾപ്പെടെ 450 സ്റ്റോറുകളുള്ള മാളിെൻറ വിസ്തീർണം 20 ലക്ഷം ചതുരശ്രയടിയായിരിക്കും. സ്നോ അബൂദബി ഉൾപ്പെടെ നിരവധി വിനോദകേന്ദ്രങ്ങളും മാളിലുണ്ടാകും. അൽ ഫർവാനിയ പ്രോപർട്ടീസ് ഡെവലപേഴ്സ്, തിങ്ക്വെൽ^മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ് എന്നിവയാണ് സ്നോ അബൂദബി പദ്ധതിക്ക് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
