സ്നിക്ക് ദുബൈ വാർഷിക ആഘോഷം
text_fieldsകണ്ണൂർ എസ്.എൻ കോളജ് അലുമ്നിയായ സ്നിക്ക് ദുബൈ നടത്തിയ വാർഷിക ആഘോഷ
പരിപാടിയിൽനിന്ന്
ദുബൈ: കണ്ണൂർ എസ്.എൻ കോളജിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സ്നിക്ക് ദുബൈ വാർഷിക ആഘോഷം വിവിധ കലാപരിപാടികളോടെ സുക്ക് അൽ മർഫയിലെ ദുബൈ ഐലൻഡിൽ നടന്നു.
എസ്.എൻ കോളജ് പൂർവ വിദ്യാർഥി നയിം മൂസയും എം.കെ. ജിജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്നിക്ക് ദുബൈ ചെയർമാൻ മുഹമ്മദ് അസാഹിദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രദിഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സുഹൈൽ, ക്യാപ്റ്റൻ ഷബീർ, കെ.ജി. സുരാജ്, അറഫാത്ത്, സൈഫു, മിസ്ബാൻ, താജിം, സുനോജ്, അഖിലേഷ്, ഷക്കീർ, ഫിറോസ് മാളിയേക്കൽ, റീഫിന, റഹ്ന, റമ്സീന, ഷിഭ എന്നിവർ സംസാരിച്ചു. ഫയാസ് നന്ദി രേഖപ്പെടുത്തി.
ഖത്തർ, ബഹ്റൈൻ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്നും പൂർവ്വ വിദ്യാർഥികൾ വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുത്തു. മറ്റു രാജ്യങ്ങളിലും സ്നിക്ക് ചാപ്റ്റർ ഉടൻ ആരംഭിക്കുമെന്ന് ക്യാപ്റ്റൻ ഷബീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

