യു.എ.ഇയിൽ അപൂർവ വിഷപ്പാമ്പിനെ കണ്ടെത്തി
text_fieldsഅബൂദബി: അപൂർവ ഇനം വിഷപ്പാമ്പായ ‘അറേബ്യൻ ക്യാറ്റ് സ്നേക്കി’െന കഴിഞ്ഞ വർഷം യു.എ.ഇയിൽ രണ്ടു തവണ കണ്ടതായി റിപ്പോർട്ട്. ഷാർജക്കും ഫുജൈറക്കും മധ്യേയുള്ള വാദി ഹെലോയിൽ 2017 ജൂലൈയിലും ഒക്ടോബറിലുമാണ് പാമ്പിനെ കണ്ടത്. 2009ന് ശേഷം ആദ്യമായി 2017 ജൂലൈയിലാണ് ഇൗ ഇനം പാമ്പിനെ യു.എ.ഇയിൽ കണ്ടതായി രേഖപ്പെടുത്തപ്പെട്ടതെന്ന് ഹെർപറ്റലോളിക്കൽ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.2007ൽ ഷാർജയിലാണ് ‘അറേബ്യൻ ക്യാറ്റ് സ്നേക്കി’െന ആദ്യമായി യു.എ.ഇയിൽ കണ്ടെത്തിയത്. വടക്കൻ ഒമാനിൽനിന്ന് കയറ്റിയയച്ച ഇൗത്തപ്പഴത്തോടൊപ്പമായിരിക്കും ഇത് യു.എ.ഇയിൽ എത്തിയതെന്നാണ് കരുതുന്നത്. പിന്നീട് 2009 വരെ ഫുജൈറ, കൽബ, വാദി ഹെലോ എന്നിവിടങ്ങളിലും കണ്ടിരുന്നു. ചിലയിടങ്ങളിൽ റോഡിൽ വാഹനം കയറി ചത്ത നിലയിലാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
