Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരിമിതികളേ...

പരിമിതികളേ മാറിനിൽക്കൂ, ഞങ്ങളൊന്ന്​ ഒപ്പന കളിച്ചോട്ടേ...

text_fields
bookmark_border
snehasparsham Oppana
cancel
camera_alt

സ്നേഹ സ്പർശം വേദിയിൽ ഒപ്പന അവതരിപ്പിക്കുന്ന എബിലിറ്റി ഫൗണ്ടേഷനിലെ കലാകാരികൾ


ദു​ബൈ: ‘ആ​ശ​ക​ൾ ല​ങ്കും ചി​ന്താ​ര മി​തൈ...

ക​ഥ​ന​ങ്ങ​ൾ നീ​ക്കി ആ​മോ​ദം... പ​രി​ശോ​ടെ വ​മ്പി​ൽ വ​ന്ന​ല്ലോ..’ മ​ധു​വൂ​റും ഒ​പ്പ​ന​ശീ​ലു​ക​ൾ പാ​ടി​യ ഒ​രു​പ​റ്റം മൊ​ഞ്ച​ത്തി​മാ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം പ്ര​തി​ഫ​ലി​ച്ച സ​ന്ദേ​ശം ഇ​താ​യി​രു​ന്നു-‘​പ​രി​മി​തി​ക​ളേ ഒ​ന്ന് മാ​റി​നി​ൽ​ക്കൂ, ഇ​നി ഞ​ങ്ങ​ളൊ​ന്ന് ഒ​പ്പ​ന​ക​ളി​ച്ചോ​ട്ടേ...’ സം​രം​ഭ​ക​ൻ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു​പ​റ്റം ക​ലാ​സ്വാ​ദ​ക​ർ ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ്നേ​ഹ​സ്പ​ർ​ശം’ ച​ട​ങ്ങി​ലാ​ണ് ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് ത​ള​രാ​ത്ത മ​ന​സ്സു​മാ​യി ഒ​പ്പ​ന​യി​ൽ സു​ന്ദ​രി​മാ​ർ താ​ള​മി​ട്ട​ത്. കൊ​ണ്ടോ​ട്ടി​യി​ലെ പു​ളി​ക്ക​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഡി​സേ​ബി​ൾ​ഡി​ലെ ക​ലാ​കാ​രി​ക​ളാ​ണ് അ​തി​ജീ​വ​ന​ത്തി​ന്റെ ഒ​പ്പ​ന​ശീ​ലു​മാ​യി പ്ര​വാ​സ​ലോ​ക​ത്തെ അ​ര​ങ്ങി​ലെ​ത്തി​യ​ത്. മ​നോ​ഹ​ര​മാ​യ ഇ​വ​രു​ടെ ഒ​പ്പ​ന​പ്പാ​ട്ടി​നൊ​ത്ത് സ​ദ​സ്സും കൈ​കൊ​ട്ടി. മ​ണ​വാ​ട്ടി​യെ മ​ധ്യ​ത്തി​ലി​രു​ത്തി തോ​ഴി​മാ​ർ ചു​റ്റും ച​ക്ര​ക്ക​സേ​ര​യി​ൽ ഇ​രു​ന്നാ​ണ് ഒ​പ്പ​ന​ക്ക് കൈ​മു​ട്ട് ചേ​ർ​ത്ത​ത്. ഒ​പ്പ​ന​ക്കു​ പു​റ​മേ ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി, സൂ​ഫി ഡാ​ൻ​സ്, സം​ഗീ​ത​ശി​ൽ​പം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്‍റെ മാ​ധ്യ​മ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

ബി​ദ, പ്ര​സ​ന്ന കു​മാ​രി, ഫൗ​സി​യ, സ​ബീ​ന, സ​ഫീ​ന, ന​സ്റി​ൻ, ജ​സീ​ല, ആ​ഷി​ക്, ര​തീ​ഷ് തു​ട​ങ്ങി​യ എ​ബി​ലി​റ്റി​യി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ് സ്നേ​ഹ​സ്പ​ർ​ശം ച​ട​ങ്ങി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അ​ര​ക്ക് താ​ഴെ ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന ഒ​പ്പ​ന ക​ലാ​കാ​രി​ക​ൾ​ക്ക് ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ക​ലാ​ലോ​ക​ത്ത് ത​ള​രാ​ത്ത മ​ന​സ്സു​മാ​യി മു​ന്നേ​റു​മെ​ന്ന് സ​ന്ദേ​ശം ന​ൽ​കി​യാ​ണ് ഇ​വ​ർ അ​ര​ങ്ങൊ​ഴി​ഞ്ഞ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷെ​ഫീ​ൽ ക​ണ്ണൂ​രി​ന്റെ സം​വി​ധാ​ന​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. സ​ലാം ഫോ​സി​ൽ, ഷം​സു​ദ്ദീ​ൻ നെ​ല്ല​റ, ത​ൽ​ഹ​ത്ത് ഫോ​റം ഗ്രൂ​പ്, അ​യ്യൂ​ബ് ക​ല്ല​ട, അ​ൻ​വ​ർ ന​ഹ, ഷ​മീ​ർ മെ​ഡോ​ൺ, ഇ​ർ​ഷാ​ദ് മ​ങ്ക​ട, ഷാ​ഫി അ​ൽ മു​ർ​ഷി​ദി ഹോ​പ്പ്, ഹാ​രി​സ് ബി​സ്മി, ഉ​ബൈ​ദ് അ​ബോ​ൺ​മെ​ഡ്, ക​രിം വെ​ങ്കി​ട​ങ്ങ്, ഫൈ​സ​ൽ എ​ളേ​റ്റി​ൽ, ഫൈ​സ​ൽ പി. ​സ​ഈ​ദ്, ഫൈ​സ​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ്, ഡോ. ​മാ​നൂ​ട്ടി, ക​ബീ​ർ ടെ​ലി​കോ​ൺ, ബെ​ല്ല ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി​നി​മാ പി​ന്ന​ണി​ഗാ​യി​ക സി​ന്ധു പ്രേം​കു​മാ​ർ, ഗാ​യ​ക​ന്മാ​രാ​യ അ​ക്ബ​ർ ഖാ​ൻ, ഫാ​മി​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppanaUAE NewssnehasparshamAbility Foundation
News Summary - snehasparsham
Next Story