സ്നേഹവസന്തം ജനുവരി 28ന്
text_fieldsയു.എ.ഇ കെ.എം.സി.സി തൃശൂർ ജില്ല കോഓഡിനേഷൻ യോഗം കെ.കെ. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽ ഖുവൈൻ: യു.എ.ഇ കെ.എം.സി.സി തൃശൂർ ജില്ല കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘സ്നേഹവസന്തം -2024’ അജ്മാൻ അൽ ഹീലിയോയിൽ നടത്താൻ ത്വയ്യിബ് ചേറ്റുവയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമ്മേളനം തീരുമാനിച്ചു.
ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ദുബൈ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, ഷാർജ സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ് കെ.എസ്, കോഓഡിനേഷൻ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അസ്കർ അലി തിരുവത്ര എന്നിവർ പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. മുഹമ്മദ് മോൻ, ഷഫീഖ്, ബാദുഷ അണ്ടത്തോട്, ഹുസ്സൈൻ പുന്നയൂർ, അബ്ദുൽ കാദർ ചക്കനാത്ത്, നസ്രുദ്ദീൻ താജുദ്ദീൻ, ആർ.വി.എം. മുസ്തഫ ഉബൈദ് ചേറ്റുവ, സാദിഖ് കൈപ്പമംഗലം, സലാം വലപ്പാട്, ജലീൽ ടി.എച്ച് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജമാൽ മനയത്ത് സ്വാഗതവും അബു പുന്നയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

