എസ്.എന്‍.ഡി.പി ഗുരുദേവ ജയന്തി ആഘോഷം
text_fieldsഎസ്.എന്‍.ഡി.പി യോഗം ഷാര്‍ജ യൂനിയന്റെ നേതൃത്വത്തില്‍ നടന്ന ഗുരുദേവ ജയന്തി ആഘോഷം
ഷാര്‍ജ: വിപുല പരിപാടികളോടെ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ഷാര്‍ജ യൂനിയന്‍. അജ്മാന് കോസ്മോപൊളിറ്റന്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഷാര്‍ജ യൂനിയന്‍ പ്രസിഡന്റ് വിജു ശ്രീധരന് ഉദ്ഘാടനം ചെയ്തു. ശിവബോധാനന്ദ സ്വാമികള്‍ ശ്രീനാരായണ ധര്‍മ പ്രബോധനത്തിനും ധ്യാനത്തിനും മുഖ്യ കാര്‍മികത്വം വഹിച്ചു. അന്നദാനം, ഘോഷയാത്ര, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. ചടങ്ങില്‍ ഷാര്‍ജ യൂനിയന്റെ ആത്മീയവേദിയില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ ബാലന്മാര്ക്കുള്ള പുരസ്കാരങ്ങളും നല്കി.
1500ല്‍പരം ശ്രീനാരായണീയ വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങില്‍ നടന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ ഷാര്‍ജ യൂനിയനില്‍ 20 ശാഖകളില്‍ നിന്നായി 800ഓളം പേര് പങ്കെടുത്തു. ശ്രീനാരായണഗുരു, കുമാരനാശാന്, അംബേദ്കര്‍, മഹാത്മാ ഗാന്ധി, സഹോദരന് അയ്യപ്പന്, അയ്യങ്കാളി വേഷങ്ങളും തെയ്യം, കഥകളി, സരസ്വതി വിവിധ നൃത്തവേഷങ്ങളും നിരവധി ഫ്ലോട്ടുകളുടെ പ്രദര്‍ശനവും നടന്നു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയർമാനും ആക്ടിങ് സെക്രട്ടറിയുമായ ശ്രീധരന് പ്രസാദ്, ഫിനാന്‍സ് കണ്‍വീനര്‍ ജെ.ആര്.സി. ബാബു എന്നിവര്‍ സംസാരിച്ചു. ഷാര്‍ജ യൂനിയന്‍ സെക്രട്ടറി സിജു മംഗലശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് കാനൂര്‍ വിജയന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

