Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎസ്.എൻ.ഡി.പി യോഗം ദുബൈ...

എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ വിഷു-ഈദ് സ്നേഹസംഗമം

text_fields
bookmark_border
എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ വിഷു-ഈദ് സ്നേഹസംഗമം
cancel
camera_alt

എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ വിഷു-ഈദ് സ്നേഹസംഗമം ഉദ്​ഘാടനം ചെയ്ത സംവിധായകനും നടനുമായ ജോയ് മാത്യുവിനെ ആദരിക്കുന്നു

Listen to this Article

ദുബൈ: എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ 'പൊൻപുലരി' വിഷു- ഈദ് സ്നേഹസംഗമം കരാമ എസ്.എൻ.ജി ഹാളിൽ സംഘടിപ്പിച്ചു. ദുബൈ യൂനിയനിലെ കലാപ്രതിഭകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദുബൈ യൂനിയൻ പ്രതിനിധി ഷാജി രാഘവന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം സിനിമ സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്​ഘാടനം ചെയ്തു.

പ്രോഗ്രാം ജനറൽ കൺവീനർ നിസാൻ ശശിധരൻ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി വാചസ്പതി സംഘടന സന്ദേശം നൽകി. വിശിഷ്‌ട വ്യക്തികളും സംഘടനാ പ്രതിനിധികളും ചേർന്ന് കലാ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി. മിനി ഷാജി, അനീഷ്,വനിതാവിംഗ് സാരഥി ശീതള ബാബു തുടങ്ങിയവർ ആശംസകളും പ്രോഗ്രാം കൺവീനർ ആര്യൻ.കെ ദമൻ നന്ദിയും അറിയിച്ചു.

അജേഷ് അവതാരകനായ പരിപാടിയിൽ ശരത്ത്, ശോഭ ശരത്ത്, യുവ ഗായിക കെ.എസ് പവിത്ര എന്നിവരുടെ ഗാനമേളയോടൊപ്പം ഗൾഫ് വോയിസ് ദുബൈയുടെ ഗാനമേള പരിപാടിക്ക് ഏറെ പകിട്ടേകി. രാജു കൈലാസം, അഞ്ജു അനീഷ്, ലിബിൻ, രാകേഷ് കടയ്ക്കാവൂർ, സുജി അമ്പാടി, ശ്രീജിത്ത്, ഷാജി കപൂർ ജിത്തുരാജ്, മഞ്ജു വിനു, റെനീഷ്, ജയപ്രകാശ് കപ്ലെങ്ങാട്, ബിജു, ഷിബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiSNDP
Next Story