എസ്.എൻ.സി.എ ഇഫ്താർ സംഗമം
text_fieldsശിവഗിരി ശ്രീനാരായണ കോളജ് പൂർവവിദ്യാർഥി സംഘടന
സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ശിവഗിരി ശ്രീനാരായണ കോളജ് പൂർവവിദ്യാർഥി സംഘടന യു.എ.ഇ ചാപ്റ്റർ (എസ്.എൻ.സി.എ) നേതൃത്വത്തിൽ 150 ഓളം പേരെ പങ്കെടുപ്പിച്ച് ഇഫ്താർ വിരുന്ന് നടത്തി. അലുമ്നി പ്രസിഡന്റ് ബൈജു സുകുമാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. സൂരജ് ലാൽ സ്വാഗതം പറഞ്ഞു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ഷൈൻ ചന്ദ്രസേനൻ, നിബു പേരെറ്റിൽ, ജോഷ് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഷെരിഫ് ഇഫ്താർ സന്ദേശം നൽകി. അക്കാഫ് അസോസിയേഷന്റെ ലേബർ ക്യാമ്പ് ഫുഡ് കിറ്റ് വിതരണത്തിൽ പരമാവധി കിറ്റുകൾ എത്തിക്കാൻ തീരുമാനിച്ചു. എസ്.എൻ.സി.എ ട്രഷർ ജിതിൻ അരവിന്ദാക്ഷൻ നന്ദി പറഞ്ഞു.

