Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂടൽ മഞ്ഞ്​: അബൂദബിയിൽ...

മൂടൽ മഞ്ഞ്​: അബൂദബിയിൽ ഗതാഗത നിയമം ലംഘിച്ചാൽ പിഴ 500 ദിർഹം

text_fields
bookmark_border
മൂടൽ മഞ്ഞ്​: അബൂദബിയിൽ ഗതാഗത നിയമം ലംഘിച്ചാൽ പിഴ 500 ദിർഹം
cancel
camera_alt?????? ????? ????: ??????????? ????? ????? ??? ????????? ???????????????? ????????????

അബൂദബി: മൂടൽമഞ്ഞുള്ളപ്പോൾ ഗതാഗതനിയമം ലംഘിച്ചാൽ 500 ദിർഹം പിഴയും നാല്​ ബ്ലാക്ക്​ പോയൻറുകളും ലഭിക്കുമെന്ന്​ അബൂദബി പൊലീസി​​​െൻറ മുന്നറിയിപ്പ്​. പുലർച്ചെയും മറ്റും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്​ റോഡുകളിൽ കാഴ്​ച കുറഞ്ഞത്​ അപകടങ്ങൾ സൃഷ്​ടിക്കുന്ന സാഹചര്യത്തിലാണ്​ പൊലീസി​​​െൻറ നടപടി. റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നിലുള്ള വാഹനങ്ങളിൽ നിന്ന്​ മതിയായ അകലം പാലിക്കണമെന്നും അബൂദബി പൊലീസി​​​െൻറ ട്രാഫിക്​ ആൻറ്​ ​പട്രോൾ ഡിപ്പാർട്ട്​മ​​െൻറ്​ ഡയറക്​ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ്​ അൽ ഖാലി ആവശ്യപ്പെട്ടു. 

വാഹനം ഒാടി​െക്കാണ്ടിരിക്കു​േമ്പാൾ ഹസാർഡ്​സ്​ ലൈറ്റ്​ ഉപയോഗിക്കരുത്​. കാഴ്​ച മറയുകയോ സിഗ്​നലുകൾ കാണാനാവാതെ വരികയോ ചെയ്​താൽ വാഹനം സുരക്ഷിതമായ സ്​ഥലത്ത്​ നിർത്തിയിട്ട ശേഷം ഹസാർഡ്​സ്​ ലൈറ്റുകൾ തെളിച്ച്​ മറ്റ്​ മറ്റ്​ ഡ്രൈവർമാർക്ക്​ മുന്നറിയിപ്പ്​ നൽകണം. ഒാട്ടത്തിനിടയിൽ ഹസാർഡ്​സ്​ ലൈറ്റ്​ ഇടുന്ന ഡ്രൈവർമാരും പിഴ നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssmogmalayalam news
News Summary - smog-uae
Next Story