പുകവലി കാരണം രാജ്യത്ത് പ്രതിവർഷം 3000 മരണം
text_fieldsഅബൂദബി: 2016ൽ പുകവലി നിമിത്തം യു.എ.ഇയിൽ 2900ത്തിലധികം പേർ മരണപ്പെട്ടതായും ഉൽപാദനക്ഷമതയിലെ കുറവ്, ആരോഗ്യ പരിചരണ ചെലവ് എന്നീ ഇനങ്ങളിൽ 56.9 കോടി ഡോളറിെൻറ നഷ്ടമുണ്ടയതായും റിപ്പോർട്ട്. പുകവലിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചവരിൽ 2718 പേരും പുരുഷന്മാരാണ്. 265 സ്ത്രീകളും മരിച്ചു. കേപ്ടൗണിൽ നടന്ന ‘പുകയില അല്ലെങ്കിൽ ആരോഗ്യം’ വിഷയത്തിൽ നടന്ന ലോക സമ്മേളനത്തിൽ പുറത്തിറക്കിയ ‘ടുബാകോ അറ്റ്ലസി’െൻറ ആറാമത് എഡിഷനിലാണ് ഇൗ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യു.എ.ഇയിൽ പുരുഷൻമാരുടെ മരണത്തിൽ എട്ടിലൊന്ന് പുകവലി കാരണമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം ഒമ്പത് ലക്ഷത്തിലധികം പേർ പുകയില ഉപയോഗിക്കുന്നവരാണ്. രാജ്യത്തെ മൊത്തം പുരുഷന്മാരിൽ 14 ശതമാനമാണ് പുകവലിക്കുന്നത്.എന്നാൽ, മറ്റു ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ പുകവലിക്കുന്നവർ കുറവാണ്. സൗദിയിൽ 25 ശതമാനം പുരുഷന്മാരും ബഹ്റൈനിൽ 50 ശതമാനവും പുകവലിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പുകവലിക്കുന്ന ശരാശരി പുരുഷന്മാർ 28 ശതമാനമാണ്.
യു.എ.ഇയിൽ പുകവലിക്കുന്ന സ്ത്രീകൾ 1.9 ശതമാനമാണ്. ജി.സി.സിയിൽ 3.8 ശതമാനവും. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 24 ശതമാനമാണ് യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകളുടെ ശരാശരി പുകവലി നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
