എ.ഐ സാങ്കേതികവിദ്യയില് 80,000 കോഴ്സുകളുമായി സ്മാര്ട്ട് സെറ്റ്
text_fieldsദുബൈ: ലോകത്തെ എഴുനൂറോളം സർവകലാശാലയിലെ എണ്പതിനായിരത്തില്പരം കോഴ്സുകള് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്താല് തിരഞ്ഞെടുക്കാന് സൗകര്യമൊരുക്കുകയാണ് സ്മാര്ട്ട് സെറ്റ്. യു.എ.ഇയിലെ പ്രമുഖ ട്രാവല് ഗ്രൂപ്പായ സ്മാര്ട്ട് ട്രാവലിന്റെ ഉടമസ്ഥതയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയില് സ്മാര്ട്ട് സെറ്റിന്റെ ലോഗോ ലോഞ്ചിങ് നടന്നിരുന്നു. ചടങ്ങില് ബിസിനസ് ഗേറ്റ് സ്ഥാപക ലൈല റഹ്ഹൽ അല് അത്ഫാനി, സഫീർ കോർപറേറ്റ് സര്വിസ് സ്ഥാപകൻ അബ്ദുൽ അസീസ് അഹമ്മദ്, മീഡിയവണ് സി.ഇ.ഒ റോഷന് കക്കാട്ട്, സ്മാര്ട്ട് ട്രാവല്സ് ചെയര്മാന് അഫി അഹമ്മദ്, കമേഴ്സ്യല് ഹെഡ് റെജില്, ഷാസില് അബ്ദുല്ല എന്നിവര് സന്നിഹിതരായിരുന്നു.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിലെ മികച്ച കോഴ്സുകളില് അഡ്മിഷന് ലഭിക്കുന്നതിന് ഈ സംവിധാനത്തിലൂടെ വിദ്യാര്ഥികള്ക്ക് കഴിയും. ആധുനിക സംവിധാനമായ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിദ്യാര്ഥികള്ക്ക് അവരുടെ അഭിരുചിക്കനുസൃതമായ മേഖല കണ്ടെത്താന് കഴിയും. ഷാര്ജയിലെ സ്മാര്ട്ട് ട്രാവല്സിന്റെ കോര്പറേറ്റ് ഓഫിസിലാണ് ഇതിനായി ഇപ്പോള് സൗകര്യം ഒരുക്കിയിരിക്കുന്നത്. എ.ഐ ടെക്നോളജി, ഹൈടെക് ഓണ് ലൈന് ക്ലാസ് റൂം, കൗൺസലിങ് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ആസ്ഥാനം ഒക്ടോബര് ആദ്യവാരം ഷാര്ജ അബു ശഖാരയില് പുതിയ അക്കാദമി ആസ്ഥാനം തുറന്നുപ്രവര്ത്തനമാരംഭിക്കും. വിദേശ സർവകലാശാലകളിലെ മികച്ച കോഴ്സുകള് കരസ്ഥമാക്കാന് ഇതുവഴി പുതുതലമുറക്ക് സംവിധാനമൊരുക്കുകയാണെന്ന് സ്മാര്ട്ട് ട്രാവല്സ് ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: +971 56 404 0507.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിലെ മികച്ച കോഴ്സുകളില് അഡ്മിഷന് ലഭിക്കുന്നതിന് ഈ സംവിധാനത്തിലൂടെ വിദ്യാര്ഥികള്ക്ക് കഴിയും. ആധുനികസംവിധാനമായ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിദ്യാര്ഥികള്ക്ക് അവരുടെ അഭിരുചിക്കനുസൃതമായ മേഖല കണ്ടെത്താന് കഴിയും.
ഷാര്ജയിലെ സ്മാര്ട്ട് ട്രാവല്സിന്റെ കോര്പറേറ്റ് ഓഫിസിലാണ് ഇതിനായി ഇപ്പോള് സൗകര്യം ഒരുക്കിയിരിക്കുന്നത്. എ.ഐ ടെക്നോളജി, ഹൈടെക് ഓണ് ലൈന് ക്ലാസ് റൂം, കൗൺസലിങ് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ആസ്ഥാനം ഒക്ടോബര് ആദ്യവാരം ഷാര്ജ അബു ശഖാരയില് പുതിയ അക്കാദമി ആസ്ഥാനം തുറന്നുപ്രവര്ത്തനമാരംഭിക്കും. വിദേശ സർവകലാശാലകളിലെ മികച്ച കോഴ്സുകള് കരസ്ഥമാക്കാന് ഇതുവഴി പുതുതലമുറക്ക് സംവിധാനമൊരുക്കുകയാണെന്ന് സ്മാര്ട്ട് ട്രാവല്സ് ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: +971 56 404 0507.