ഇഫ്താറും വിഷുവും ഒരുമിച്ചാഘോഷിച്ച് സ്മാർട്ട് ട്രാവൽസ്
text_fieldsസ്മാർട്ട് ട്രാവൽസ് ഒരുക്കിയ വിഷു-ഇഫ്താർ വിരുന്ന്
ദുബൈ: ഇഫ്താർ വിരുന്നും വിഷുദിനവും ഒരുമിച്ചാഘോഷിച്ച് പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽസ്. എം.ഡി അഫി അഹ്മദിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ വിഷുവും ഇഫ്താറും ഒരുമിച്ച് ആഘോഷിച്ചത്. കസവ് മുണ്ടും ഷർട്ടും ധരിച്ചാണ് കൂടുതൽ ജീവനക്കാരും ഇഫ്താർ വിരുന്നിനെത്തിയത്. എല്ലാവർക്കും വിഷു സമ്മാനവും നൽകിയാണ് മടക്കി അയച്ചത്.
എല്ലാം വർഗീയമായി കാണുന്ന ഈ കാലത്ത് മതസൗഹാർദത്തിന്റെ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അഫി അഹ്മദ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടില്ലാത്ത സൗഹൃദ അന്തരീക്ഷം തൊഴിലിടങ്ങളിൽ ഒരുങ്ങണമെന്നും ഇത്തരം ആഘോഷങ്ങൾ അതിന് ഉപകരിക്കുമെന്നും അഫി കൂട്ടിച്ചേർത്തു.

