Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാർട്ട് ട്രാവൽ...

സ്മാർട്ട് ട്രാവൽ സന്ദർശക വിസ ലാഭത്തി​െൻറ 20 ശതമാനം പ്രളയ ദുരിതാശ്വാസത്തിന്​ നൽകും

text_fields
bookmark_border
സ്മാർട്ട് ട്രാവൽ സന്ദർശക വിസ ലാഭത്തി​െൻറ  20 ശതമാനം പ്രളയ ദുരിതാശ്വാസത്തിന്​ നൽകും
cancel
camera_alt????? ??????????????????????? ??????????????? ??????????????? ????????????????? ?????????????? ???????? ??.??? ???? ?????????????? ???????????????? ???????????????????

ദു​ബൈ: ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സ്മാ​ർ​ട്ട് ട്രാ​വ​ൽ വ​രു​ന്ന ര​ണ്ടു മാ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​ക വി​സ-​സേ​വ​നം വ​ഴി ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​​​െൻറ 20 ശ​ത​മാ​നം കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കും. ത​നി​ക്കു​ള്ള​തെ​ല്ലാം ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ന​ൽ​കി​യ എ​റ​ണാ​കു​ള​ത്തെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ നൗ​ഷാ​ദി​നൊ​പ്പം ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്മാ​ർ​ട്ട് ട്രാ​വ​ൽ എം.​ഡി അ​ഫി അ​ഹ്‌​മ​ദ്‌ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം.

പ്ര​ള​യം​ദീ​ർ​ത്ത ദു​ര​ന്ത ഭൂ​മി​ക​യി​ൽ ന​ന്മ​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി മാ​റി​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ നൗ​ഷാ​ദി​നെ​യും കു​ടും​ബ​ത്തെ​യും ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന അ​ഫി അ​ഹ്‌​മ​ദ്‌ അ​ദ്ദേ​ഹ​മൊ​ത്തു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നൗ​ഷാ​ദ്​​ക്ക​യു​ടെ ന​ന്മ​നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​മാ​ണ്​ ഇൗ ​ദൗ​ത്യ​ത്തി​ന്​ പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മി​ത​മാ​യ നി​ര​ക്കി​ലും വേ​ഗ​ത്തി​ലും സ​ന്ദ​ർ​ശ​ക വി​സ​ക​ൾ ല​ഭ്യ​മാ​ക്കു​ക വ​ഴി സേ​വ​ന മേ​ഖ​ല​യി​ൽ​നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് സ്മാ​ർ​ട്ട് ട്രാ​വ​ലി​ന്​ ല​ഭി​ക്കു​ന്ന​ത്. തു​ക കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ഹാ​യ​വു​മാ​യി മ​റ്റു മ​ല​യാ​ളി സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടു വ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വ​ലി​യ സ​ഹാ​യ​മാ​യി​രി​ക്കു​മെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഫി അ​ഹ്‌​മ​ദ്‌ പ​റ​ഞ്ഞു.

പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സ്മാ​ർ​ട്ട് ട്രാ​വ​ൽ ന​ൽ​കി​യ വ​സ്ത്ര​ങ്ങ​ൾ നൗ​ഷാ​ദി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​തി​നൊ​പ്പം കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ല​ക്ഷം രൂ​പ​യും കൈ​മാ​റി. ഇ​തി​നു പു​റ​മെ​യാ​ണ്​ വി​സ സേ​വ​ന​ത്തി​​​െൻറ ലാ​ഭ​വി​ഹി​തം ന​ൽ​കു​ന്ന​ത്. സ്മാ​ർ​ട്ട് ട്രാ​വ​ലി​ന്​ യു.​എ.​ഇ​യി​ൽ നി​ല​വി​ൽ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​മാ​സം ത​ന്നെ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ലും ഷാ​ർ​ജ അ​ൽ അ​റൂ​ബാ സ്ട്രീ​റ്റി​ലും അ​ബൂ​ദ​ബി​യി​ലും പു​തി​യ ശാ​ഖ​ക​ൾ തു​റ​ക്കു​മെ​ന്ന് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewssmart travel
News Summary - smart travel -uae-gulfnews
Next Story