Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്സ്പോ 2020...

എ​ക്സ്പോ 2020 സ്മാ​ർ​ട്ട് യാ​ത്ര പ​ദ്ധ​തി: കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ൻ

text_fields
bookmark_border
എ​ക്സ്പോ 2020 സ്മാ​ർ​ട്ട് യാ​ത്ര പ​ദ്ധ​തി: കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ൻ
cancel
camera_alt??.??.?? ????????????????????????? ??????????? ???????????????? ????? ????? ???? ???????? ??? ??????????? ??.???.????.?????.?? ??????????? ??????????? ??????????????? ?????????? ????????????????????? ????????? ???????? ?????? ??????? ??????????? ??????????? ??? ???? (????? ???????)

ദു​ബൈ: എ​ക്‌​സ്‌​പോ 2020ൽ ​പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്ക ാ​നു​ള്ള സ്മാ​ർ​ട്ട് യാ​ത്ര പ​ദ്ധ​തി​യു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഉ​ട​ൻ ദു​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത് തി​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ ്‌​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ ങ്ങ​ൾ ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​റി അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ പാ​സ്പോ​ർ​ട്ട് കാ​ണി​ക്കാ​തെ അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ന​ട​പ​ടി പൂ​ർ​ത്തി​യാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളാ​ണ് നി​ല​വി​ൽ വ​രാ​ൻ പോ​കു​ന്ന​ത്.

ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​ർ വ​രു​മ്പോ​ൾ ഉ​ന്ന​ത സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വ്യ​ത്യ​സ്ത​മാ​യ എ​ന്ത​ങ്കി​ലും അ​വ​ർ കാ​ണ​ണം. ഇ​വി​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി മാ​ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത അ​ത്യാ​ധു​നി​ക ഗേ​റ്റു​ക​ളും തു​ര​ങ്ക​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ്ര​തീ​തി ന​ൽ​കു​ന്നു. അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി​യ​താ​യും അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

സ്മാ​ർ​ട്ട് ട​ണ​ൽ
ക​ട​മ്പ​ക​ൾ​ക്ക് കാ​ത്തു​കി​ട​ക്കാ​തെ പ്ര​ത്യേ​ക തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് സ്മാ​ർ​ട്ട് ട​ണ​ൽ. നി​ല​വി​ൽ ദു​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ മുന്നി​ലെ ബി​സി​ന​സ് ക്ലാ​സു​കാ​രു​ടെ ഡി​പ്പാ​ർ​ച​ർ ഭാ​ഗ​ത്താ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.പാ​സ്പോ​ർ​ട്ടി​ൽ എ​ക്സി​റ്റ് സ്​​റ്റാ​മ്പ് പ​തി​േ​ക്ക​ണ്ട​തി​ല്ല. എ​മി​റേ​റ്റ്സ് ഐ​ഡി-​സ്മാ​ർ​ട്ട് സി​സ്​​റ്റ​ത്തി​ൽ പ​ഞ്ച്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്കാം. യാ​ത്ര​ക്കാ​ർ ട​ണ​ലി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​മ്പോ​ൾ അ​വി​ടെ​യു​ള്ള കാ​മ​റ​യി​ലേ​ക്ക്​ നോ​ക്കി​യാ​ൽ മാ​ത്രം മ​തി. ഉ​ട​ന​ടി ന​ട​പ​ടി പൂ​ർ​ത്തി​യാ​വും. മു​ഖം തി​രി​ച്ച​റി​ഞ്ഞ്​ ഒാ​േ​ട്ടാ​മാ​റ്റി​ക്കാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. നിർമിത ബുദ്ധി പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ എ​മി​ഗ്രേ​ഷ​ൻ യാ​ത്രാ​സം​വി​ധാ​ന​മാ​ണ് ഇ​ത്.

നി​ല​വി​ൽ ഇ​തി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ മു​ൻ​കൂ​ട്ടി വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. എ​യ​ർ​പോ​ർ​ട്ടി​ലെ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ന് അ​ടു​ത്തു​ള്ള പ​വ​ലി​യ​നി​ലോ അ​വി​ടെ​യു​ള്ള കി​യോ​സ്​​കു​ക​ളി​ലോ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. എ​മി​റേ​റ്റ്സ് ഐ.​ഡി ഉ​പ​യോ​ഗി​ച്ച്​ സ്മാ​ർ​ട്ട് ഗേ​റ്റു​ക​ളി​ലു​ടെ യാ​ത്ര ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മു​മ്പ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് നേ​രി​ട്ട് സ്മാ​ർ​ട്ട് ട​ണ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ അ​വ​രു​ടെ പാ​സ്പോ​ർ​ട്ട് കൈ​യി​ൽ ക​രു​ത​ണം. പാ​സ്​​പോ​ർ​ട്ടി​ന്​​ ചു​രു​ങ്ങി​യ​ത് ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssmart travel
News Summary - smart travel-uae-gulf news
Next Story