ദുബൈയിൽ നിന്ന് ഫ്ലൈറ്റ് വിസ ചേഞ്ച് പുനരാരംഭിച്ച് സ്മാർട്ട് ട്രാവൽ
text_fieldsദുബൈ: യു.എ.ഇയിൽ വിസാ ചേഞ്ച് ആവശ്യമായ യാത്രക്കാർക്കായി ദുബൈ എയർപോർട്ടിൽ നിന്ന് നേരിട്ടുള്ള വിസ പുതുക്കുന്നതിനുള്ള സേവനമൊരുക്കി സ്മാർട്ട് ട്രാവൽ. യാത്രക്കാർക്ക് അവരുടെ ആവശ്യമനുസരിച്ച് 30 ദിവസവും 60 ദിവസവുമുള്ള വിസാ ചേഞ്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാവും. വേഗത്തിലും തടസങ്ങളില്ലാത്തതുമായ പ്രോസസിങാണ് സേവനത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ, സാധാരണയായി അനുഭവപ്പെടുന്ന മസ്കത്ത് എയർപോർട്ടിലെ നീണ്ട കാത്തിരിപ്പ് ഇല്ലാതെ വിസാ ചേഞ്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
വിസാ സേവനങ്ങൾക്ക് പുറമെ, എയർടിക്കറ്റ് ബുക്കിങ് സേവനങ്ങളും സ്മാർട്ട് ട്രാവൽ നൽകുന്നുണ്ട്. യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് ചാർട്ടർ ഫ്ലൈറ്റ് കൂടാതെ സ്പെഷ്യൽ ഫ്ലൈറ്റുകളും മികച്ച ടിക്കറ്റ് നിരക്കിൽ ലഭ്യമാണ്. യാത്രക്കാർക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രാവൽ സർവീസ് ഹെൽപ് ഡെസ്കും സ്മാർട്ട് ട്രാവൽ ഒരുക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങൾ, വിസാ സേവനങ്ങൾ, ടിക്കറ്റ് ബുക്കിങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വിദഗ്ധ സംഘത്തിന്റെ സഹായം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അടിയന്തര യാത്രാ സഹായങ്ങൾക്കും സ്മാർട്ട് ട്രാവലുമായി താഴെ കാണുന്ന നമ്പറിലോ ബ്രാഞ്ചിൽ നേരിട്ടോ ബന്ധെപ്പടാമെന്നും അറിയിച്ചു. +971 56 862 8114, +971 56 990 9807 , +971 54 361 7577, +971 56 404 0508.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

