ചാർട്ടർ ഫ്ലൈറ്റ്, ട്രാവൽ സേവനങ്ങൾ ഒരുക്കി സ്മാർട്ട് ട്രാവൽ
text_fieldsദുബൈ: യു.എ.ഇ ഉൾപ്പെടെയുള്ള മേഖലകളിൽ യാത്ര നിയന്ത്രണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, യാത്ര സേവന രംഗത്തെ പ്രമുഖരായ സ്മാർട്ട് ട്രാവൽ അടിയന്തര യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ചാർട്ടർ ഫ്ലൈറ്റ്, പ്രത്യേക ഫ്ലൈറ്റ് ഓപ്ഷനുകൾ, കൂടാതെ ട്രാൻസ്ഫർ–വിസ സേവനങ്ങളും ആരംഭിച്ചു.
മാർച്ച് 4ന് ദുബായിൽനിന്നും ഡൽഹി, മുംബൈ, കോഴിക്കോട്, കൊച്ചി കൂടാതെ ഫുജൈറയിൽനിന്നും ഡൽഹിയിലേക്കും മസ്കത്ത് വഴി കോഴിക്കോട്ടേക്കും മുംബൈയിലേക്കും പ്രത്യേക ചാർട്ടർ ഫ്ലൈറ്റ് സ്മാർട്ട് ട്രാവൽ വിജയകരമായി നടത്തുകയും, അടിയന്തരമായി യാത്ര ചെയ്യേണ്ട നിരവധി യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുകയും ചെയ്തു.
ഇതോടൊപ്പം, ദുബൈയിൽനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പ്രത്യേക വിമാന സൗകര്യങ്ങളും സ്മാർട്ട് ട്രാവൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒമാൻ വഴി സ്വകാര്യ ട്രാൻസ്ഫർ സൗകര്യവും അടിയന്തര ഒമാൻ വിസ സേവനങ്ങളും സ്മാർട്ട് ട്രാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ അടിയന്തര ഘട്ടത്തിൽ യാത്രക്കാരുടെ സീറ്റിങ്, ഫ്ലൈറ്റ് ബുക്കിങ്, വിസ പ്രോസസ്സിങ്, ഗ്രൗണ്ട് ട്രാൻസ്ഫർ എന്നിവ ഉൾപ്പെടെയുള്ള എല്ലാ യാത്ര ആവശ്യങ്ങൾക്കും സഹായം നൽകുന്നതിനായി സ്മാർട്ട് ട്രാവലിന്റെ പ്രത്യേക സപ്പോർട്ട് ടീം 24 മണിക്കൂറും പ്രവർത്തിക്കുന്നതായി സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അടിയന്തര യാത്ര സഹായങ്ങൾക്കും സ്മാർട്ട് ട്രാവലുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- Muwaileh: +971 569909807, Fujairah: +971 503843919, Ras Al Khaimah: +971564043099, Al Marija: +971 564043088, Abu Shaghara: +971 564776582, Dubai: +971503627179.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

