189 ദിർഹമിന് ദുബൈയിൽനിന്ന് നാട്ടിലെത്താം; ഓണം ആഘോഷിക്കാൻ പ്രവാസികൾക്ക് സുവർണാവസരവുമായി സ്മാർട്ട് ട്രാവൽ
text_fieldsദുബൈ: സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് 10ാം വാർഷികത്തിന്റെ ഭാഗമായി 189 ദിർഹമിന് ദുബൈയിൽനിന്ന് കേരളത്തിലേക്ക് യാത്രചെയ്യാൻ ഓഫർ. സെപ്റ്റംബർ 4ന് ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് 30 കിലോ ബാഗേജ് ഉൾപ്പെടെയാണ് 189 ദിർഹമിന് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ഓഫർ യു.എ.ഇയിൽ ഒരു ട്രാവൽ ഏജൻസി നൽകുന്നത്.
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും പ്രത്യേക നിരക്കുകൾ സ്മാർട്ട് ട്രാവൽ നൽകുന്നുണ്ട്. കൊച്ചിയിലേക്ക് 299 ദിർഹമിനും, കണ്ണൂരിലേക്ക് 310 ദിർഹമിനും ടിക്കറ്റുകൾ ലഭ്യമാണ്. സ്മാർട്ട് ട്രാവൽസിന്റെ യു.എ.ഇയിലെ 6 ബ്രാഞ്ചുകളിലും, കേരളത്തിലുള്ള 4 ബ്രാഞ്ചുകളിലും ഓഫർ ലഭ്യമാണ്.
പ്രവാസികൾക്ക് ഈ ഓണത്തിന് നാട്ടിലേക്ക് പോയി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ സുവർണവസരമാണിതെന്ന് മാനേജ്മെന്റ് അറിയിച്ചു. വെറും 189 ദിർഹത്തിന് ഒരു ഓണക്കാലത്തു ടിക്കറ്റ് നൽകാൻ പറ്റുന്നതിൽ സന്തോഷമുണ്ടെന്നും പരിമിതമായ സീറ്റുകൾ മാത്രമാണുള്ളതെന്നും ആദ്യം വരന്നുവർക്ക് ആദ്യം എന്ന കണക്കിൽ നൽകുന്നതാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും അടുത്തുള്ള സ്മാർട്ട് ട്രാവൽ ബ്രാഞ്ചിൽ ബന്ധപെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

