പത്താം വാർഷികം ആഘോഷിച്ച് സ്മാർട്ട് ട്രാവൽ ഗ്രൂപ്
text_fieldsസ്മാർട്ട് ട്രാവൽ ഗ്രൂപ് പത്താം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായ ആർ.ജെ മിഥുൻ രമേശ് ഗ്രൂപ് ചെയർമാനും ഫൗണ്ടറുമായ അഫി അഹമ്മദിനെ പൊന്നാടയണിയിക്കുന്നു
ഷാർജ: ട്രാവൽ മേഖലയിലെ പ്രമുഖരായ സ്മാർട്ട് ട്രാവൽ ഗ്രൂപ് പത്താം വാർഷികാഘോഷം സംഘടിപ്പിച്ചു. അജ്മാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ആർ.ജെ മിഥുൻ രമേശ് മുഖ്യാതിഥിയായി. സ്മാർട്ട് ട്രാവൽ ഗ്രൂപ്പിന്റെ ഹോളിഡെ ബ്രാൻഡായ ‘ഹോളിഡേമേക്കേഴ്സ് ഡോട്ട് കോം’ ബ്രാൻഡ് അംബാസഡർ കൂടിയാണ് മിഥുൻ. കല്ലട ഗ്രൂപ് ഓഫ് ഫുഡ് ഇൻഡസ്ട്രി ചെയർമാനും എയർകേരള വൈസ് ചെയർമാനുമായ അയൂബ് കല്ലട, ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടൻ, പ്രമുഖ വിമാന കമ്പനികളിലെ പ്രതിനിധികൾ, എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖർ ചടങ്ങിൽ അതിഥികളായി.
സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാനും ഫൗണ്ടറുമായ അഫി അഹമ്മദ്, കോ ഫൗണ്ടർ റുസീവ അഫി, സ്മാർട്ട് ട്രാവൽ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. കമ്പനിയിൽ അഞ്ച് വർഷത്തിലേറെയി ജോലിചെയ്യുന്ന അംഗങ്ങളെ ആദരിക്കുകയും കമ്പനി ജീവനക്കാർക്ക് ഓഹരിയും ചടങ്ങിൽ ചെയർമാൻ അഫി അഹമ്മദ് പ്രഖ്യാപിച്ചു. ‘വിഷൻ 1 ബില്യൺ’ എന്ന പുതിയ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു. സ്മാർട്ട് ട്രാവൽ ഗ്രൂപ് ജനറൽ മാനേജർ സഫീർ മഹമൂദ് സ്വാഗതം പറഞ്ഞു. സി.സി.ഒ രജിൽ സുധാകരൻ, ഫിനാൻസ് കൺട്രോളർ ഷെഹ്സാദ് ശാഹുൽ, പാർട്ണർഷിപ് ഡയറക്ടർ ശിഹാബ്, മാർക്കറ്റിങ് ഡയറക്ടർ ഹാഷിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

