സ്മാർട് ട്രെയിനിങ് ആൻറ് ടെസ്റ്റിങ് യാർഡ് പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: അൽ ഖൂസിൽ സ്മാർട് ട്രെയിനിങ് ആൻറ് ടെസ്റ്റിങ് യാർഡ് പ്രവർത്തനം തുടങ്ങി. ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കാനുള്ള ആധുനിക ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങളാണ് യാർഡിലുള്ളത്. റോഡ് ഉപയോഗിക്കുേമ്പാഴുണ്ടായേക്കാവുന്ന പ്രയാസങ്ങളും ഇവ മറികടക്കുന്നതിൽ ഡ്രൈവർ കാണിക്കുന്ന മിടുക്കും പരിശോധിക്കാൻ അത്യാധുനിക കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തെറ്റുകളുമ മറ്റും കമ്പ്യൂട്ടറുകൾ ശേഖരിക്കുമെന്നതിനാൽ സുതാര്യത ഉറപ്പാക്കാനും കഴിയും. കഴിഞ്ഞ െഫബ്രുവരിയിലാണ് ഇത്തരം യാർഡുകൾ സ്ഥാപിച്ചുതുടങ്ങിയത്.
ഇൗ വർഷം അവസാനത്തോടെ ഇത്തരം 16 യാർഡുകൾ സ്ഥാപിക്കാനാണ് ആർ.ടി.എ. ഒരുങ്ങുന്നത്. പരിശോധകെൻറ സാന്നിധ്യമില്ലാതെ ഒാേട്ടാമാറ്റിക് സംവിധാനങ്ങൾ വഴിയാണ് ടെസ്റ്റ് നടത്തുക. ഇതുവഴി നിലവിലുള്ള സംവിധാനത്തെക്കാൾ 72 ശതമാനം കൂടുതൽ ടെസ്റ്റുകൾ നടത്താനും ചെലവ് കുറക്കാനും കഴിയുമെന്ന് അൽ തായർ പറഞ്ഞു. കേന്ദ്രീകൃത സംവിധാനത്തിൽ ഇരിക്കുന്ന പരിശോധകന് ഒരേ സമയം പല വാഹനങ്ങളെ നിരീക്ഷിക്കാൻ കഴിയും. ഇവിടെ ഉപയോഗിക്കുന്ന വാഹനങ്ങളിൽ അഞ്ച് കാമറകളും മുഖം തിരിച്ചറിയാനുള്ള സെൻസർ, സ്റ്റിയറിങ്, ബ്രേക്ക്, എഞ്ചിൻ, അപകടം എന്നിവയൊക്കെ തിരിച്ചറിയാനുള്ള സെൻസറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വാഹനം അപകടത്തിൽ പെടാതിരിക്കാനും 35 കിലേമീറ്റർ വേഗത്തിൽ കൂടുതലായാൽ പൂർണ്ണമായി നിൽക്കാനുമുള്ള സംവിധാനങ്ങളും ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
